ന്യൂദല്‍ഹി: കേരള ഗവര്‍ണര്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയ്യാറെന്ന് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസ് പി സദാശിവം പറഞ്ഞു. സ്ഥാനം ഏറ്റെടുക്കുന്നതില്‍ അധാര്‍മ്മികമായി ഒന്നുമില്ലെന്നും പി സദാശിവം പറഞ്ഞു. ചീഫ് ജസ്റ്റിസ് സ്ഥാനത്ത് ഇരുന്നിരുന്ന വ്യക്തി ഗവര്‍ണറാകുന്നത് തെറ്റായ കീഴ്വഴക്കം സൃഷ്ടിക്കുമെന്ന് ചില നിയമവിദഗ്ധര്‍ അഭിപ്രായപ്പട്ടിരുന്നു.
കോണ്‍ഗ്രസ് ഉള്‍പ്പെടെയുളള രാഷ്ട്രീപാര്‍ട്ടികളും കടുത്ത പ്രതിഷേധമാണ് ഉയര്‍ത്തിയിരിക്കുന്നത്. പി. സദാശിവം കേരള ഗവര്‍ണറാകുമെന്ന അറിയിപ്പ് കേന്ദ്രം രാഷ്ട്രപതിക്ക് നല്‍കിയതായാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: