ആലപ്പുഴ: ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യയുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട അഭിഭാഷകര്‍ക്കായി 20, 21 തീയതികളില്‍ ആലപ്പുഴ ലേക്ക് പാലസ് റിസോര്‍ട്ടില്‍ ദേശീയ നിയമ ശില്‍പ്പശാല നടത്തും. ഇന്ത്യന്‍ കോസ്റ്റല്‍ സെക്യൂരിറ്റി നിയമം, പൊതുതാത്പ്പര്യ വ്യവഹാരം, നീതി വ്യവസ്ഥ ഇന്ത്യന്‍ ഭരണഘടനയില്‍, സിവില്‍-ക്രിമിനല്‍ നിയമങ്ങള്‍ തുടങ്ങിയ വിഷയങ്ങളും രാജ്യാന്തര നിയമങ്ങളും ചര്‍ച്ച ചെയ്യും.
20ന് രാവിലെ ഒമ്പതിന് സുപ്രീം കോടതി ജഡ്ജി ജസ്റ്റിസ് കുര്യന് ജോസഫ് ഉദ്ഘാടനം ചെയ്യും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ ചെയര്മാന് ബിരിസിങ് സിന്‍സിന്‍വാര്‍ അദ്ധ്യക്ഷത വഹിക്കും. പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന് മുഖ്യാതിഥിയാകും. മന്ത്രി രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തും.
21ന് ഉച്ചയ്ക്ക് 12.30ന് ഗവര്‍ണര്‍ പി. സദാശിവം ശില്‍പ്പശാലയില്‍ പങ്കെടുക്കും. സമാപന സമ്മേളനം വൈകിട്ട് 3.30ന് ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ് ഉദ്ഘാടനം ചെയ്യും. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ വൈസ് ചെയര്മാന് ഭോജേ ഗൗഡ അദ്ധ്യക്ഷത വഹിക്കും. മന്ത്രി കെ.എം. മാണി മുഖ്യാതിഥിയായിരിക്കും. പത്രസമ്മേളനത്തില്‍ അഡ്വ.എന്‍. റാഫി രാജ്, ബാര്‍ കൗണ്‍സില്‍ അംഗം പി.എസ്. ഗീതാകുമാരി, ആലപ്പുഴ ബാര്‍ അസോസിയേഷന് പ്രസിഡന്റ് സി.വി. ലുമുംബ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: