ബാഗ്ദാദ്: ഐഎസ് ഭീകരര്‍ക്കെതിരെ ഇറാഖില്‍ അമേരിക്ക വ്യോമാക്രമണം ശക്തമാക്കി. ഇറഖിലെ സേനയെ സഹായിക്കുന്നതിനായാണ് അമേരിക്ക ആക്രമണം ആരംഭിച്ചിരിക്കുന്നത്. സുരക്ഷാ സേനയെ ഐഎസ് ഭീകരര്‍ ആക്രമിച്ചതിനെ തുടര്‍ന്ന് ഇറാഖി സേന അമേരിക്കയുടെ സഹായം തേടുകയായിരുന്നു.
ഐഎസിനെതിരെ പോരാടുന്ന ഇറാഖി സേന സഹായം ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആക്രമണം നടത്തിയതെന്ന് അമേരിക്കന്‍ സൈനിക കമാന്‍ഡ് അറിയിച്ചു. സിന്‍ജാര്‍ കുന്നുകളിലും ബാഗ്ദാദിന്റെ തെക്ക് ഭാഗങ്ങളിലും നടത്തിയ ആക്രമണങ്ങളില്‍ നിരവധി ഐഎസ് കേന്ദ്രങ്ങളും വാഹനങ്ങളും തകര്‍ന്നെന്ന് അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് അറിയിച്ചു. ഇസ്ലാമിക് സ്റ്റേറ്റ് ഭീകരര്‍ക്കെതിരായ പോരാട്ടം ശക്തമാക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ബരാക്ക് ഒബാമ കഴിഞ്ഞ ദിവസം
പ്രസ്ഥാവന നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: