പാറ്റ്ന: ഝാര്‍ഖണ്ഡില്‍ പെയ്യുന്ന കനത്ത മഴയെതുടര്‍ന്ന് ബീഹാര്‍ സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചു. മഴയെതുടര്‍ന്ന് സോന്‍ നദിയിലെ ജലനിരപ്പ് അസാധാരണമായി ഉയര്‍ന്നിരിക്കുകയാണ്. തീരവാസികളോട് വീടൊഴിയാനും നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
ഝാര്‍ഖണ്ഡിലെ കോയല്‍ നദിയില്‍ നിന്നാണ് ബീഹാറിലെ സോന്‍ നദിയിലേക്ക് വെള്ളം ഒഴുകുന്നത്. സോന്‍ നദിയിലെ ജലനിരപ്പ് അപകടകരാമാംവിധം ഉയര്‍ന്നതായി ദുരന്തനിവാരണ വകുപ്പ് ഉദ്യോഗസ്ഥന് വിപിന്‍ കുമാര്‍ റായ് പറഞ്ഞു. ഏതുനിമിഷവും നദി കരകവിഞ്ഞ് ഒഴുകാമെന്നും സമീപവാസികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. മത്സ്യത്തൊഴിലാളികള്‍ ജോലിക്ക് പോകരുതെന്നും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്. സോന്‍ നദി കടന്നുപോകുന്ന ഔറംഗബാദ്, റോഹ് താസ്, ബോജ്പൂര്‍, ആര്‍വാള്‍ എന്നീ ജില്ലകളില്‍ താമസിക്കുന്നവര്‍ക്കാണ് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: