വത്തിക്കാന്‍ സിറ്റി: ഒരു കുട്ടിയുടെ അമ്മയ്ക്ക് പുനര്‍വിവാഹം, വിവാഹം കഴിക്കാതെ ഒന്നിച്ചു കഴിഞ്ഞ ദമ്പതികള്‍ക്ക് ഉള്‍പ്പെടെ 40 ക്രിസ്ത്യന്‍ വിശ്വാസികള്‍ക്ക് കിട്ടിയത് അപൂര്‍വ ഭാഗ്യം. കാരണം അവര്‍ക്ക് കൈപിടിച്ചുകൊടുത്തത് സാക്ഷാല്‍ മാര്‍പ്പാപ്പ. പാപ്പമാര്‍ സാധാരണ വിവാഹ കൂദാശാ ചടങ്ങുകള്‍ക്കു കാര്‍മ്മികത്വം വഹിക്കാറില്ല. എന്നാല്‍ മുമ്പ് 1994-ലും 2000-ലും അതുസംഭവിച്ചിട്ടുണ്ട്. ഇപ്പോള്‍ 14 വര്‍ഷം കഴിഞ്ഞ് വീണ്ടും സംഭവിക്കുമ്പോള്‍ ഒട്ടേറെ പ്രത്യേകതയുമുണ്ട്.
പുനര്‍വിവാഹം ക്രിസ്തീയ സഭയില്‍ അത്ര സാധാരണമല്ല. അതിനേക്കാള്‍ മതപരമായ വിശ്വാസത്തില്‍ വലിയ പാപമായി കരുതുന്നതാണ് വിവാഹം കഴിക്കാവതെ സ്ത്രീയും പുരുഷനും ഒന്നിച്ചു കഴിയുന്നത്. എന്നാല്‍ പോപ് ഫ്രാന്‍സിസ് കൈപിടിച്ചു കൊടുത്ത ഒരു സ്ത്രീയുടെ വിവാഹ വേളയില്‍ മുന്‍ ബന്ധത്തിലെ കുട്ടിയും സാക്ഷിയായിരുന്നു.
പതിവു വെളുപ്പു വേഷത്തിനു പകരം ചുവന്ന മേലങ്കിയാണ് പാപ്പ ധരിച്ചിരുന്നത്. ചില വിവാഹ ഉപദേശങ്ങളും അദ്ദേഹം നല്കി. ”വിവാഹ ജീവിതം സുഗമമായ വഴിയല്ല. അതൊരു തുടര്‍ യാത്രയാണ്. അതാണു ജീവിതവും,” പാപ്പ പറഞ്ഞു. ”ദമ്പതിമാര്‍ വഴക്കിടുക സാധാരണമാണ്. അതു പലപ്പോഴും സംഭവിക്കുന്നു. പക്ഷേ ദിനാന്ത്യത്തില്‍ അതു തീരണം. പലപ്പോഴും അതിനു ചെറിയ ചില കാരണങ്ങള്‍ മതി,” പോപ് ഫ്രാന്‍സിസ് പറഞ്ഞു. രണ്ടു മണിക്കൂര്‍ നീണ്ടതായിരുന്നു ചടങ്ങ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: