അഴീക്കല്‍-ശ്രായിക്കാട് പ്രദേശങ്ങളില്‍ ഡിവൈഎഫ്ഐ നടത്തിയ അക്രമങ്ങള്‍ക്കെതിരെ യുവമോര്‍ച്ച പ്രതിക്ഷേധ യോഗം ചേര്‍ന്നു.
സിപിഎമ്മില്‍ നിന്നും അടുത്ത കാലത്തായി അനേകം പ്രവര്‍ത്തകര്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ പ്രഷേധിച്ചു പ്രദേശങ്ങളില്‍ സ്ഥാപിച്ചിരുന്ന കൊടിമരങ്ങളും ഫ്ലക്സ് ബോര്‍ഡുകളും കഴിഞ്ഞ രാത്രിയില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ നശിപ്പിക്കുകയായിരുന്നു.
ഡിവൈഎഫ്ഐയുടെ പ്രവര്‍ത്തകനും അനവധി കേസുകളില്‍ പ്രതിയുമായ നിധീഷിന്റെ നേതൃത്വത്തില്‍ പത്തോളം വരുന്ന അക്രമികളാണ് രാത്രിയില്‍ കൊടിമരങ്ങള്‍ നശിപ്പിച്ചത്. സംഭവത്തില്‍ ഓച്ചിറ പോലീസ് കേസെടുത്തു.
നിധീഷിനേയും കൂട്ടുപ്രതികളേയും ഉടന്‍ അറസ്റ്റ് ചെയ്യണമെന്ന് അഴീക്കലില്‍ കൂടിയ പ്രതിക്ഷേധ യോഗം ആവശ്യപ്പെട്ടു.
യോഗത്തില്‍ ആര്‍എസ്എസ് ശാഖാ കാര്യവാഹ് ബ്രിജിത്ത്, ബിജെപി പഞ്ചായത്ത് പ്രസിഡന്റ് നന്ദകുമാര്‍, യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ആര്‍എസ് പ്രശാന്ത്, വൈസ് പ്രസിഡന്റ് ശ്രേയസ്സ്, മണ്ഡലം പ്രസിഡന്റ് ശരത്ത്, ജനറല്‍ സെക്രട്ടറി സുജിത്ത് ജീവന് എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: