അബൂജ: നൈജീരിയയില്‍ സൈന്യവുമായി ഉണ്ടായ ഏറ്റുമുട്ടലില്‍ 100 ബോക്കോഹറാം ഭീകരര്‍ കൊല്ലപ്പെട്ടു. നൈജീരിയന്‍ തലസ്ഥാനത്ത് നിന്നും 35 കിലോമീറ്റര്‍ ദൂരെയുള്ള കൊന്ഡുഗയിലാണ് വെള്ളിയാഴ്ച്ച ഏറ്റുമുട്ടലുണ്ടായത്. തീവ്രവാദികള്‍ കൊന്ഡുഗ സിറ്റിയില്‍ വലിയ ആക്രമണം അഴിച്ചു വിടുകയായിരുന്നു. തുടര്‍ന്ന് മൂന്ന് മണിക്കൂറോളം സൈന്യവുമായി ഏറ്റുമുട്ടല്‍ ഉണ്ടായി. ഇതിലാണ് 100ലധികം ഭീകരരെ വധിച്ചതെന്ന് സൈനിക ഉദ്യോഗസ്ഥന് പറഞ്ഞു.
ഏറ്റുമുട്ടലില്‍ ഭീകരര്‍ക്ക് വലിയ നഷ്ടമാണ് ഉണ്ടായത്. നിരവധി ആയുധങ്ങളും തോക്കുകളും റോക്കറ്റ് ലോഞ്ചറുകളും നിരവധി വാഹനങ്ങളും പിടിച്ചെടുത്തതായി സൈന്യം അവകാശപ്പെട്ടു. പരുക്കേറ്റ തീവ്രവാദികള്‍ക്കായി സൈന്യം തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. ബോക്കോ ഹറാം തീവ്രവാദികളുടെ ഭീഷണിയുള്ള മെഡുഗുഡിയിലെ ജനങ്ങള്‍ക്ക് സുരക്ഷനല്‍കുമെന്ന് സൈന്യം അറിയിച്ചു. നൈജീരിയയില്‍ ഇസ്ലാമിക ശരിയത്ത് നിയമം നടപ്പിലാക്കാനാണ് ബോക്കോ ഹറാം ശ്രമിക്കുന്നത്. ഇവരുടെ ആക്രമണം മൂലം ആറുലക്ഷത്തിലധികം പേര് വീടുപേക്ഷിച്ച് പാലായനം ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: