ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക്് പാക്ക് പ്രധാനമന്ത്രി നവാസ് ഷെരീഫ് ഒരു പെട്ടി മാമ്പഴം സമ്മാനമായി അയച്ചെന്ന് റിപ്പോര്‍ട്ട്. ബുധനാഴ്ച്ച വൈകിട്ടോടെയാണ് സിന്ദ്രി, ചൗസാ എന്നീ വിഭാഗങ്ങളില്‍പ്പെടുന്ന മാമ്പഴങ്ങളാണ് മോദിക്ക് അയച്ചു നല്‍കിയിരിക്കുന്നത്. ബുധനാഴ്ച വൈകുന്നേരത്തോടെ പെട്ടി പ്രധാനമന്ത്രിക്ക് ലഭിച്ചുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. വിദേശകാര്യ സെക്രട്ടറി തലത്തിലുള്ള ചര്‍ച്ച ഇന്ത്യ റദ്ദാക്കിയ ദിവസം തന്നെയാണ് മാമ്പഴപെട്ടികള്‍ ദല്‍ഹിയില്‍ എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: