ബോളിവുഡ് നടി റാണി മുഖര്‍ജിയുടെ രണ്ടാം മടങ്ങിവരവിലെ ചിത്രമാണ് മര്‍ദാനി. ബോളിവുഡില്‍ നായികാപ്രാധാന്യമുള്ള കഥാപാത്രങ്ങള്‍ ലഭിക്കുന്നില്ലെന്ന വിമര്‍ശനം ഉയരുന്നതിനിടെയാണ് മര്ദാനിയുമായി റാണി മുഖര്‍ജി രംഗത്തെത്തിയത്. ഭര്‍ത്താവ് ആദിത്യ ചോപ്ര നിര്‍മ്മിച്ച സിനിമയിലൂടെ ശക്തമായ മടങ്ങിവരവാണ് റാണി നടത്തിയത്. ശിവാനി ശിവജി റോയി എന്ന അതീവ ഗൗരവമുള്ള കഥാപാത്രത്തെ അസാമാന്യമായാണ് റാണി അവതരിപ്പിച്ചത്. മുംബൈ ക്രൈംബ്രാഞ്ച് ഓഫീസറായ റാണിയുടെ ചുമതല ചെറുതല്ല. പെണ്‍കുട്ടികളേയും, സ്ത്രീകളേയും തട്ടിക്കൊണ്ടുപോകുന്ന മാഫിയകള്‍ക്കെതിരെയുള്ള പോരാട്ടമാണ് റാണി നടത്തുന്നത്. കുറ്റക്കാരെ കണ്ടെത്തുന്ന വഴികളും പ്രതിസന്ധികളും ഒക്കെ ത്രില്ലിംഗ് രീതിയില്‍ അവതരിപ്പിക്കുന്നു. ഈ മാസം പ്രദര്‍ശനത്തിനെത്തിയ സിനിമയെക്കുറിച്ചും റാണിയുടെ പ്രകടനത്തെക്കുറിച്ചും വലിയ പ്രതികരണമാണ് വിവിധ മേഖലകളില്‍ നിന്നും ഉയരുന്നത്. നടന് അമീര്ഖാന് റാണിയെ നേരില്‍ കണ്ട് പ്രശംസിക്കുകയും ചെയ്തു.
മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ്സിംഗ് ചൗഹാനും സിനിമയെ പിന്തുണച്ചു. ഇത്തരമൊരു ആശയം സിനിമയില്‍ ഉള്‍പ്പെടുത്തിയത് നല്ല കാര്യമാണെന്നും ജനങ്ങള്‍ക്ക് കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ സിനിമ സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു. പെണ്‍കുട്ടികളെയും സ്ത്രീകളെയും തട്ടിക്കൊണ്ടു പോകുന്നത് ഏറ്റവും വലിയ വിപത്താണെന്നും അത് മുഖ്യധാരയിലേക്ക് കൊണ്ടുവന്നത് നല്ല കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ന് സമൂഹത്തില്‍ നിലനില്‍ക്കുന്ന വലിയൊരു വിപത്തിനെക്കുറിച്ച് സിനിമയിലൂടെ ശക്തമായൊരു സന്ദേശമായി പങ്കുവെച്ചതിന് അണിയറപ്രവര്‍ത്തകരെ അഭിനന്ദിക്കുകയും ചെയ്തു. മധ്യപ്രദേശില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള ടാക്സ് ഒഴിവാക്കിയതായും മുഖ്യമന്ത്രി പറഞ്ഞു. സിനിമയില്‍ മികച്ച പ്രകടനം കാഴ്ചവെച്ച റാണി മുഖര്‍ജിക്കും അദ്ദേഹം ആശംസകള്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: