ടോക്യോ: അഞ്ചു ദിവസത്തെ ജപ്പാന് സന്ദര്‍ശനത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ജപ്പാന് ചക്രവര്‍ത്തി അകിഹിതോയ്ക്കും പ്രധാനമന്ത്രി ഷിന്‍സോ ആബെയ്ക്കും ഭഗവത്ഗീത സമ്മാനിച്ചു. ഇവരുമായുള്ള കൂടിക്കാഴ്ചയ്ക്കിടെയാണ് ഗീത നല്‍കിയത്. ഇന്ത്യന്‍ എംബസിയിലെ വിവേകാനന്ദ കള്‍ച്ചറല്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. ജപ്പാനിലെ ഇന്ത്യക്കാര്‍ നല്കിയ സ്വീകരണത്തിലും മോദി പങ്കെടുത്തു.
നേതാജി സുഭാഷ് ചന്ദ്രബോസിന്റെ, ഇന്ന് ജീവിച്ചിരിക്കുന്നവരില്‍ ഏറ്റവും പ്രായമുള്ള, സഹപ്രവര്‍ത്തകനായ 99 കാരന് സൈചിറോ മിസുമിയെ ടോക്യോയില്‍ ഇന്നലെ പ്രധാനമന്ത്രി നരേന്ദ്ര മോദി സന്ദര്‍ശിച്ചു. മിസുമി തന്റെ നേതാജിയുമൊത്തുള്ള പ്രവര്‍ത്തനം അനുസ്മരിച്ചു. തുടര്‍ന്ന് ഒരു ഇന്ത്യന്‍ സംഘത്തെ ഒരു മാസം മിസുമിക്കൊപ്പം നിയോഗിക്കാന്‍ മോദി ജപ്പാനിലെ ഇന്ത്യന്‍ അംബാസിഡര്‍ ദീപാ ഗോപാലന് വാധ്വയ്ക്ക് നിര്‍ദ്ദേശം നല്കി. മിസുമിയുടെ നേതാജിയുമൊത്തുള്ള പ്രവര്‍ത്തനം, അദ്ദേഹത്തെപ്പറ്റി മിസുമിക്ക് പറയാനുള്ളത് തുടങ്ങിയവയെല്ലാം റിക്കാര്‍ഡ് ചെയ്ത് നല്‍കാനും മോദി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: