ജെറ്റി ഫിലിംസിന്റെ ബാനറില്‍ ജോണ്‍ റൈറ്റ്സ് വാളകം നിര്‍മിച്ചു ജോണ്സണ് അമ്പലക്കര രചിച്ച് നിസാം പത്തനാപുരം തിരക്കഥയും സംഭാഷണവും സംവിധാനവും നിര്‍വഹിക്കുന്ന മക്കളും മാതാപിതാക്കളുമെന്ന ടെലിഫിലിമിന്റെ ചിത്രീകരണം വാളകം കൊട്ടാരക്കര എന്നീ പ്രദേശങ്ങളില്‍ പൂര്‍ത്തീകരിച്ചു.
കുട്ടികളില്‍ മാതാപിതാക്കളോടും ഗുരുക്കന്മാരോട് ആദരവും ഗുരുത്വവും കാത്തുസൂക്ഷിക്കേണ്ടതിന്റെ അനിവാര്യതയിലേയ്ക്ക് വിരല്‍ ചൂണ്ടി സൈബര്‍ യുഗത്തിന്റെ സുഖലോപതയില് മക്കളും മാതാപിതാക്കളും തമ്മിലുള്ള ബന്ധത്തില്‍ വന്ന് ചേര്‍ന്നിരിക്കുന്ന വികലതകളെയും അദ്ധ്യാപകരും കുട്ടികളും തമ്മിലുള്ള ബന്ധത്തില്‍പോലും വന്നുചേര്ന്നുകൊണ്ടിരിക്കുന്ന മാറ്റങ്ങളുടെയും പച്ചയായ ആവിഷ്കാരവും, പാര്‍ശ്വവത്ക്കരിക്കപ്പെട്ട സമൂഹത്തിന്റെ നൊമ്പരങ്ങളും ഒപ്പിയെടുത്ത് കുട്ടികള്‍ക്കും സമൂഹത്തിനും മാതൃകാപരമായ ജീവിതശൈലി വളര്‍ത്തിയെടുക്കുവാന്‍ കഴിയുന്ന ശക്തമായ ഒരു പ്രമേയം അഭ്രപാളികളില്‍ പകര്‍ത്തുകയാണ് നിസാം പത്തനാംപുരം.
ജയേഷ് ഛായാഗ്രഹണം നിര്‍വഹിച്ചു, ഭദ്രദാസ് പട്ടാഴിയുടെ വരികള്‍ക്ക് രവിമേനോന് കോയമ്പത്തൂര്‍ ഈണം നല്കിയ ഗാനവമുള്ള ഈ ടെലിഫിലിമില്‍ ഗീതാ സലാം, കനകലത, കണ്ണന്, രാജേഷ് ആര്, സുമി, പിങ്കി, കോട്ടവട്ടം തങ്കപ്പന്, എസ്.ചന്ദ്രികാദേവി ടീച്ചര്‍, ജിയോ തലച്ചിറ, ജിനു, ശ്രീമംഗലം വിജയന്, റിയാസ് മുഹമ്മദ്, ജി.വസന്തകുമാര്‍ ചെറിയാച്ചന്, അന്‍സാര്‍ തുടങ്ങിയവരും നിരവധി ബാലതാരങ്ങളും വേഷമിടുന്നു. വാഴൂര്‍ ജോസും, പട്ടാഴി ശ്രീകുമാറും ഈ ടെലിഫിലിമിന്റെ വാര്‍ത്താപ്രചരണം നിര്‍വഹിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക