ജയറാമിനെ നായകനാക്കി കമല്‍ ഒരുക്കുന്ന ചിത്രമാണ് നടന്. ഒരു പ്രൊഫഷണല്‍ നാടക നടന്മാരുടെ ജീവിതത്തെ ആധാരമാക്കിയുള്ളതാണ് ഈ ചിത്രം. സജിത മഠത്തിലും രമ്യ നമ്പീശനും ഈ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. 1980 കളില്‍ നാടകങ്ങള്‍ ജനങ്ങളില്‍ ചെലുത്തിയ സ്വാധീനത്തിന്റെ കഥ പറയുന്ന ഈ ചിത്രത്തില്‍ നിങ്ങളെന്നെ കമ്യൂണിസ്റ്റാക്കി, മുടിയനായ പുത്രന് തുടങ്ങിയ പ്രശസ്ത നാടകങ്ങളില്‍ നിന്നുള്ള രംഗങ്ങളും ഉണ്ടായിരിക്കും. ജോയ് മാത്യു, പി.ബാലചന്ദ്രന് തുടങ്ങിയവരും അഭിനയിക്കുന്നു. അമ്പലക്കര ഗ്ലോബ് സിനിമയുടെ ബാനറില്‍ അനില്‍ ആണ് നടന് നിര്‍മിക്കുന്നത്. പ്രഭ വര്‍മയുടെ വരികള്‍ക്ക് ഈണം പകര്‍ന്നിരിക്കുന്നത് ഔസേപ്പച്ചന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: