ഉത്രാട ദിനത്തില്‍ രാവിലെ എട്ട് മണിക്ക് ഓണനിലാവ്. 8.30 ന് ഓണം റിലീസ് ചിത്രങ്ങളെ കുറിച്ചുള്ള പ്രത്യേക പരിപാടി ഓണച്ചിത്രങ്ങള്‍. 9.30 ന് കുഞ്ചാക്കോ ബോബന്, ഇന്ദ്രജിത്ത്, ജയസൂര്യ, പത്മപ്രിയ, നിത്യമേനോന്, മേഘ്ന രാജ് എന്നിവര്‍ അഭിനയിച്ച പോപ്പിന്‍സ്. 12 മണിക്ക് ഓണം ഒരു കോമഡി കാഴ്ച. ഒരു മണിക്ക് ഫഹദ് ഫാസില്‍, ആന്‍ഡ്രിയ തുടങ്ങിയവര്‍ അഭിനയിച്ച അന്നയും റസൂലും. അഞ്ച് മണിക്ക് മോഹന്‍ലാല്‍, ഫഹദ് ഫാസില്‍, ആസിഫ് അലി, മിയ, മീര നന്ദന് എന്നിവര്‍ അഭിനയിച്ച റെഡ് വൈന്‍ സംപ്രേക്ഷണം ചെയ്യും.
തിരുവോണ ദിനത്തില്‍ രാവിലെ 8 മണിക്ക് നടന് ജയറാമുമായിട്ടുള്ള അഭിമുഖം സ്നേഹപൂര്‍വ്വം ജയറാം. 8.30 ന് ദിലീപ്, കലാഭവന്‍ ഷാജോണ്‍ തുടങ്ങിയവര്‍ ഒരുമിക്കുന്ന ചാറ്റ് ഷോ ശൃംഗാരവേലന് ദിലീപ്. 9 മണിക്ക് കോമഡി ടെലിഫിലീം തലയാണമന്ത്രം. 9.30 ന് എ ഡേ വിത്ത് സുരേഷ് ഗോപി. 10 മണിക്ക് കുഞ്ചാക്കോ ബോബന്, ബിജു മേനോന്, പ്രതാപ് പോത്തന് തുടങ്ങിയവര്‍ ഒന്നിച്ച 3 ഇഡിയറ്റ്സ്. തിരുവോണ ദിനത്തില്‍ ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികളില്‍ പ്രധാന ആകര്‍ഷണം മമ്മൂട്ട്-ലാല്‍ജോസ് ചിത്രം ഇമ്മാനുവല്‍ ആണ്. ഉച്ചയ്ക്ക് 1.30 നാണ് ഈ ചിത്രം സംപ്രേക്ഷണം ചെയ്യുന്നത്. 4.30 ന് കോമഡി പരിപാടി പെണ്ണ് പിടിച്ച പുലിവാല് അഞ്ച് മണിക്ക് ദിലീപ് വ്യത്യസ്ത രൂപഭാവത്തോടെ പ്രത്യക്ഷപ്പെട്ട കോമഡി ചിത്രം സൗണ്ട് തോമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും.
എട്ട് മണിക്ക് സൂപ്പര്‍ സ്റ്റാര്‍ മമ്മൂട്ടി, സുരാജ് വെഞ്ഞാറമ്മൂട്, ടിനി ടോം തുടങ്ങിയര്‍ക്കൊപ്പം ടെലിവിഷന്‍ താരങ്ങളും പങ്കെടുക്കുന്ന മഞ്ച് സ്റ്റാഴ്സിന്റെ പ്രത്യേക എപ്പിസോഡ് സംപ്രേക്ഷണം ചെയ്യും.
അവിട്ടം ദിനത്തില്‍ ഉച്ചയ്ക്ക് ഒരു മണിക്ക് ലാല്‍ , നെടുമുടി വേണു, ടിനി ടോം തുടങ്ങിയവര്‍ അഭിനയിച്ച ഐസക് ന്യൂട്ടണ്‍ സണ്‍ ഓഫ് ഫിലിപ്പോസ് സംപ്രേക്ഷണം ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: