നിരവധി സൂപ്പര്‍ഹിറ്റ് ചിത്രങ്ങളുമായാണ് സൂര്യ ടിവിയും ഓണത്തെ വരവേല്‍ക്കുന്നത്. ഉത്രാട ദിനത്തില്‍ രാവിലെ 6.30 ന് ആറന്മുള വള്ള സദ്യ സംബന്ധിച്ച പ്രത്യേക പരിപാടി. 7 മണിക്ക് പാരമ്പര്യ വിശുദ്ധിയുടെ മണ്ണാറശ്ശാല. എട്ട് മണിക്ക് ഓണത്തിര. 8.30 ന് കൊച്ചിയിലെ മച്ചാന്മാരുടെ ഓണം. 9 മണിക്ക് നിവിന്‍ പോളി, ഇഷ തല്‍വാര്‍ എന്നിവര്‍ ഒന്നിച്ച വിനീത് ശ്രീനിവാസ് ചിത്രം തട്ടത്തിന് മറയത്ത്. 12 മണിക്ക് സന്തോഷ് പണ്ഡിറ്റും രാധമാരും. 1.15 ന് മോഹന്‍ലാല്‍ നായകനായ ആക്ഷന്‍ ചിത്രം കര്‍മ്മയോദ്ധ. 4.30 ന് ഉത്രാട വിരുന്ന്. അഞ്ച് മണിക്ക് കുഞ്ചാക്കോ ബോബന്, ബിജു മേനോന് തുടങ്ങിയവര്‍ അഭിനയിച്ച കോമഡി ചിത്രം റോമന്‍സ് സംപ്രേക്ഷണം ചെയ്യും.
തിരുവോണ ദിനത്തില്‍ രാവിലെ 6.30 ന് ഓണഫലം. 8 മണിക്ക് അവാര്‍ഡിന്റെ ഓണത്തിളക്കം. 8.30 ന് നടന് പൃഥ്വിരാജുമായുള്ള അഭിമുഖം. 9 മണിക്ക് ടിനി ടോം, ജ്യോതിര്‍മയി തുടങ്ങിയവര്‍ അഭിനയിച്ച ഹൗസ്ഫുള്. 12 മണിക്ക് ഏറ്റവും പുതിയ ചിത്രമായ ദൈവത്തിന്റെ സ്വന്തം ക്ലീറ്റസിന്റെ വിശേഷങ്ങള്‍ പങ്കുവച്ചുകൊണ്ടുള്ള പ്രത്യേക പരിപാടി ക്ലീറ്റസിന്റെ ഓണം. 1.15 ന് പൃഥ്വിരാജ്, മംത തുടങ്ങിയവര്‍ ഒന്നിച്ച കമല്‍ ചിത്രം സെല്ലുലോയ്ഡ്. 4.30 ന് സസ്നേഹം സുരാജ്. അഞ്ച് മണിക്ക് മമ്മൂട്ടി, കാവ്യാ മാധവന്, കനിഹ, റീമ കല്ലിങ്കല്‍ തുടങ്ങിയവര്‍ അഭിനയിച്ച സൂപ്പര്‍ ഹിറ്റ് ചിത്രം ബാവൂട്ടിയുടെ നാമത്തില്‍.
അവിട്ടം ദിനത്തില്‍ രാവിലെ 6.30 ന് ആവണി പൊന്നൂഞ്ഞാല്. 7 മണിക്ക് ഓര്‍മകളുടെ ഓണം. 8മണിക്ക് അഴകോടെ ഭാമ. 8.30 ന് ഓണത്തിനിടയില്‍ ഒരു പരീക്ഷണം. 9 മണിക്ക് പൃഥ്വിരാജ്, പ്രതാപ് പോത്തന്, കലാഭവന്‍ മണി, സംവൃത സുനില്‍, രമ്യ നമ്പീശന് തുടങ്ങിയവര്‍ അഭിനയിച്ച അയാളും ഞാനും തമ്മില്‍. 12 മണിക്ക് ഓണാട്ടുകരയിലെ ഓണം. 12.30 ന് മലയാളത്തിന്റെ സ്വന്തം കനിഹ. 1.15 ന് ഫഹദ് ഫാസില്‍ ചിത്രം നത്തോലി ഒരു ചെറിയ മീനല്ല. 4.30 ന് ഗുലുമാല് വിത്ത് ഷംന. അഞ്ച് മണിക്ക് ചലച്ചിത്രം പേരിനൊരു മകന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: