അമിതാഭ് ബച്ചന് വീണ്ടും ഹോളിവുഡ് സിനിമയില്‍ അഭിനയിക്കാന്‍ ക്ഷണം. ഇന്ത്യാക്കാരനായ നോവലിസ്റ്റും നയതന്ത്രജ്ഞനുമായ വികാസ് സ്വരൂപിന്റെ സിക്സ് സസ്പെക്ട്സ് എന്ന പുസ്തകത്തെ ആസ്പദമാക്കി ഒരുക്കുന്ന ചിത്രത്തില്‍ അഭിനയിക്കാനാണ് ക്ഷണം.
പ്രശസ്ത അര്‍ജന്റീനിയന്‍ സംവിധായകന് പാബ്ലോ ട്രപ്പെറോയാണ് സിനിമ സംവിധാനം ചെയ്യുന്നത്. ബി.ബി.സിയും സ്റ്റാര്‍ഫീല്‍ഡ് പ്രൊഡക്ഷന്‍സുമാണ് ഓഫറുമായി ബച്ചനെ സമീപിച്ചിരിക്കുന്നത്. ചിത്രത്തില്‍ അഭിനയിക്കാമെന്ന് സമ്മതിച്ചുവോ എന്ന കാര്യം പുറത്തു വിട്ടിട്ടില്ല.
ഗ്രേറ്റ് ഗാറ്റ്സ്ബൈ എന്ന ചിത്രത്തില്‍ മെയര്‍ വോള്ഫ്ഷിം എന്ന കഥാപാത്രത്തെ ബച്ചന് അവതരിപ്പിച്ചിരുന്നു. ലിയനാഡോ ഡി കാപ്രിയോയാണ് ചിത്രത്തിലെ നായകനായി എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: