കുറച്ചുനാള്‍ മാറിനിന്നാലും, അതെന്തു കാരണത്താലായാലുംശരി, കാവ്യാ മാധവന് മലയാള സിനിമയില്‍ ഒരിടമുണ്ട്. കാവ്യ തിരിച്ചു വരികയാണ്, സിനിമയുടെ പേര് എന്റേതല്ലാത്ത കാരണത്താല്‍. വിജയ് ബാബുവാണ് നായകന്.
രാധാകൃഷ്ണന് മംഗലത്ത് സംവിധാനം ചെയ്യുന്ന സിനിമയുടെ കഥ കൃഷ്ണ പൂജപ്പുരയുടേതാണ്. കഥയില്‍ എന്തായിരിക്കുമെന്ന ഉത്കണ്ഠക്ക് ഏറെ സാധ്യതയുണ്ട്. കാവ്യ ആരിലാണ് കാരണം കണ്ടെത്തുന്നത്. എന്തായിരിക്കും ആ കാരണം……
എന്തായാലും അത് ആരെയും പരസ്യമായോ നേരിട്ടോ വിമര്ശിക്കുന്നതാകില്ല എന്നു വേണം കരുതാന്‍. കാരണം, തന്റേതല്ലാത്ത കാരണതാലാണ് താന്‍ ഏറെ ക്രൂശിക്കപ്പെട്ടിരിക്കുന്നതെന്നു പറയാറുണ്ടെങ്കിലും അതാരും ഇതുവരെ സമ്മതിച്ചുകൊടുത്ത ചരിത്രമില്ലല്ലോ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: