ചേര്‍ത്തല: ചലച്ചിത്രതാരം ആന്‍ അഗസ്റ്റിനും ഛായാഗ്രാഹകന്‍ ജോമോന്.ടി.ജോണും വിവാഹിതരായി. മരുത്തോര്‍വട്ടം സെന്റ് സെബാസ്റ്റ്യന്‍ പള്ളിയില്‍ ഇന്നലെ വൈകിട്ട് നാലിനായിരുന്നു വിവാഹം. സംവിധായകന് രഞ്ജിത്താണ് വധുവിനെ വിവാഹവേദിയിലേക്ക് ആനയിച്ചത്. ജോമോന്റെ വൈദികരായ സുഹൃത്തുക്കള്‍ വിവാഹത്തിന് കാര്‍മ്മികത്വം വഹിച്ചു.
വൈകിട്ട് ചേര്‍ത്തല ട്രാവന്‍കൂര്‍ പാലസില്‍ നടന്ന വിവാഹ സല്കാരത്തില് സുരേഷ് ഗോപി, രേവതി, വിനീത് ശ്രീനിവാസന്, ധ്യാന്‍ ശ്രീനിവാസന്, ഷംനാ കാസിം, അര്‍ച്ചന കവി, സംവിധായകന്മാരായ ലാല്‍ ജോസ്, ശ്യാമപ്രസാദ്, വിപിന്‍ മോഹന്‍, വിജയ് ബാബു, ജിജോ ജോസ് പാലിശേരി, സാന്ദ്ര തോമസ് തുടങ്ങി ചലച്ചിത്രമേഖലയിലെ പ്രമുഖര്‍ പങ്കെടുത്തു. ഇന്ന് വൈകിട്ട് എറണാകുളം കുണ്ടന്നൂരിലെ ജോമോന്റെ ഫ്ലാറ്റിലും വിവാഹ സല്‍ക്കാരം സംഘടിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: