പുതിയ ചിത്രം ‘കൊച്ചടയാന്’ തിയറ്ററുകളില്‍ എത്താനിരിക്കെ രജനികാന്തിന്റെ അടുത്ത ചിത്രത്തിന്റെ പേര് പുറത്തുവിട്ടു. ‘ലിങ്ക’ എന്നാണ് ചിത്രത്തിന്റെ പേര്. രജനികാന്തിന്റെ മകള്‍ സൗന്ദര്യയുടെ ഇളയമകന്റെ പേരാണ് ലിങ്ക. ചിത്രത്തിന്റെ സംവിധായകന് കെഎസ് രവികുമാര്‍ തന്റെ ഒഫീഷ്യല്‍ ഫെയ്സ്ബുക്ക് പേജില്‍ ലിങ്കയുടെ പോസ്റ്റര്‍ ഇട്ടതോടെയാണ് വാര്‍ത്തക്ക് സ്ഥിരീകരണമായത്. രജനികാന്തിനൊപ്പം എ.ആര് റഹ്മാന്, അനുഷ്ക ശര്‍മ്മ, സോനാക്ഷി ശര്‍മ്മ എന്നിവരും പോസ്റ്ററില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇത് ഏഴാം തവണയാണ് സ്റ്റെയില്‍ മന്നന്റെ ചിത്രത്തിനായി റഹ്മാന് ഈണമിടുന്നത്. ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: