കണ്ണൂര്‍ പയ്യന്നൂരില്‍ ഹോം ഗാര്‍ഡായി വര്‍ക്ക് ചെയ്യുന്ന ബാബു ടി.വി. ഹോം ഗാര്‍ഡായി തന്നെ ഒരു ചിത്രത്തില്‍ പ്രധാന വേഷത്തില്‍ അഭിനയിക്കുന്നു. ജയരാജിന്റെ ‘കണ്ണകി’, ‘ആശ്വാരൂഡന്’ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്ത് സജീവ് കിളികുലം രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘കേരള ഹോം ഗാര്‍ഡ്സ്’ എന്ന ചിത്രത്തിലാണ് ബാബു.ടി.വി എന്ന ഹോം ഗാര്‍ഡ് ഹോംഗാര്‍ഡായി തന്നെ അഭിനയിക്കുന്നത്.
മാധവന്, രവീന്ദ്രനാഥ് എന്നീ രണ്ടു കഥാപാത്രങ്ങളെയാണ് ബാബു ടി.വി. ഈ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്.
തീവ്രവാദികളും, വിപ്ലവകാരികളും തമ്മിലുള്ള കുടിപ്പകകള്ക്കിടയില്, വലിച്ചിഴക്കപ്പെടുന്ന ആദര്‍ശ ശുദ്ധിയുള്ള വിപ്ലവകാരികളുടെ സഹനസമരത്തിന്റെ കഥയാണ് ചിത്രം പറയുന്നത്. യതീന്ദ്രനെന്ന തീവ്രവാദിയായി സംവിധായകന് സജീവ് കിളികുലവും, രവീന്ദ്രനാഥ് എന്ന രാഷ്ട്രീയ നേതാവായും, മാധവന് എന്ന ഹോം ഗാര്‍ഡായും, ഡബിള്‍ റോളില്‍ ബാബു ടി.വിയും വേഷമിടുന്നു.
പ്രത്യയ ശാസ്ത്രങ്ങളുടെ പരീഷണ ഭൂമികയായ കണ്ടങ്കാളി ഗ്രാമത്തിനെ പിടിച്ചു കുലുക്കിയ, രാഷ്ട്രീയ കൊലപാതകത്തിന്റെ, പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ നീങ്ങുന്നത്. സി.കെ.ബി പ്രൊഡക്ഷന്‍സിനുവേണ്ടി ബാബു ടി.വി നിര്‍മ്മിക്കുന്ന ‘കേരള ഹോം ഗാര്‍ഡ്സിന്റെ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്നത് സജീവ് കിളികുലം. ക്യാമറ-സുനില്‍ കുമാര്‍, കവിത-സംഗീതം-ആലാപനം-സജീവ് കിളികുലം, മേക്കപ്പ് -രമേശന്, പി.ആര്.ഒ – അയ്മനം സാജന്.
അഖില്‍, ഷക്കീര്‍, മധു, വേണു, രാജനാരായണ, തോമസ് മഞ്ഞപ്ര, ഷബ്ന, അന്ഗ്രേഷിയസ്, വാണി, രാഗേന്ദു, മാസ്റ്റര്‍ അനുവിന്ദ് ബാബു, മാസ്റ്റര്‍ അദ്വൈത് എന്നിവരാണ് മറ്റ് താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: