സുരേഷ്ഗോപി പറഞ്ഞത് കേരളത്തിലെ ജനങ്ങള്‍ പറയാന്‍ ആഗ്രഹിച്ചത്. കോവയ്ക്കയുടെ അത്രേം പോലും വലുപ്പമില്ലാത്ത കേരളത്തിന് എത്ര വിമാനത്താവളം വേണം ? ആദ്യം പോയി ഇവിടുത്തെ റോഡുകള്‍ നടക്കാനുള്ള പരുവത്തിലെങ്കിലും ആക്കിത്തരു. ഓരോരുത്തരുടെയും നെഞ്ചത്ത് വിമാനത്താവളം വേണമെന്നാണ് മുഖ്യമന്ത്രി പറയുന്നത്.
ഉപേഷ് പെരുവള്ളൂര്‍
വയലും പുഴയും നികത്തി നിയമങ്ങള്‍ കാറ്റില്‍പ്പറത്തി സ്വകാര്യ വിമാനത്താവളങ്ങളും ഫൈവ്സ്റ്റാര്‍ ഹോസ്പിറ്റലുകളും നിര്‍മ്മിക്കുമ്പോള്‍ അതിന് എതിരെ നടപടികള്‍ എടുക്കാതെ , അതിന് അകമഴിഞ്ഞ സൗജന്യങ്ങള്‍ നല്കുന്ന ഭരണാധികാരികളോട് നികുതിപ്പണം കൊടുക്കുന്ന ഇന്ത്യയിലെ എല്ലാ പൗരന്മാരും പറയാന്‍ ആഗ്രഹിക്കുന്ന വാക്കുകള്‍ തന്നെയാണ് സുരേഷ്ഗോപിയും പറഞ്ഞത് എന്നാണ് എന്റെ അഭിപ്രായം.
ജിതേഷ് കോരോത്
സുരേഷ്ഗോപി പറഞ്ഞത് ആറന്മുളയുടെ വികാരമാണ്. അതുതന്നെ നടക്കും. ഉമ്മന്‍ചാണ്ടിക്ക് വിമാനത്താവളം കൊണ്ടുവന്നേപറ്റുവെന്നുള്ളത് വെറുംവാശി. പണ്ട് ബാല്‍താക്കറേ കേന്ദ്രസര്‍ക്കാരിനോടു പറഞ്ഞു, ബോംബെ എയര്‍പോര്‍ട്ടില്‍ നിന്നും വിമാനം പൊങ്ങണോ വേണ്ടയോ എന്ന് ശിവസേന തീരുമാനിക്കും എന്ന്. അതുപോലെ ആറന്മുളക്കാരു തീരുമാനിക്കും എയര്‍പോര്‍ട്ട് വേണോ വേണ്ടയോ എന്ന്.
ബിബിപി തിരുവാതിര
പ്രതികരിക്കാൻ ഇവിടെ എഴുതുക: