കൊച്ചി: ചിലവന്നൂരില്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ഡിഎല്‍എഫിന്റെ ഫഌറ്റുകള്‍ പൊളിച്ചുനീക്കണമെന്ന് പ്രതിപക്ഷനേതാവ് വി.എസ്. അച്യുതാനന്ദന് ആവശ്യപ്പെട്ടു. ചിലവന്നൂരില്‍ ഫഌറ്റുകള്‍ സന്ദര്‍ശിച്ചശേഷം വാര്‍ത്താലേഖകരോട് സംസാരിക്കുകയായിരുന്നു വിഎസ്. കായല്‍ കയ്യേറ്റം നടന്നിട്ടുണ്ടെന്ന് സര്‍ക്കാര്‍ നിയോഗിച്ച അന്വേഷണ സമിതി കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമിതി കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ സമര്‍പ്പിച്ച കാര്യം വിഎസ് ചൂണ്ടിക്കാട്ടി. സര്‍ക്കാര്‍ നിയമവിരുദ്ധ കയ്യേറ്റങ്ങള്‍ക്ക് കൂട്ടുനില്‍ക്കുകയാണ്. കായല്‍ കയ്യേറ്റത്തിന് ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കാത്തത് എന്തുകൊണ്ടാണെന്നും വിഎസ് ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: