ഹണീ ബീ എന്ന ചിത്രത്തിന് ശേഷം ലാല്‍ Jr സംവിധാനം ചെയ്യുന്ന ചിത്രം.. ആ ചിത്രത്തോട് താരതമ്യം ചെയ്യുമ്പോള്‍ ഒരു സംവിധായകന് എന്ന നിലയില്‍ ഏറെ മുന്നോട്ടു പോയിരിക്കുന്നു ലാല്‍ Jr .. ഈ തിരക്കഥ വച്ച് ഇതിലും നന്നായി ഈ ചിത്രം സംവിധാനം ചെയ്യാന്‍ സാധിക്കുന്നതല്ല..
ആസിഫ് അലി, ലാല്‍, മിയ തുടങ്ങിയവര്‍ ആണ് ഇതിലെ പ്രധാന കഥാപാത്രങ്ങള്‍.. ആസിഫിന്റെ പ്രകടനം മുന്‍ ചിത്രങ്ങളില്‍ നിന്നും ഏറെ മെച്ചപെട്ടിരിക്കുന്നു.. ലാലിന്റെ ലുക്ക് തന്നെ ധാരാളമാണ് ടോണിയെ പറ്റി പറയുമ്പോള്‍..
ചിത്രത്തിന്റെ മെയിന്‍ പോസിറ്റീവ്സ് ഇതൊക്കെയാണ്… ആല്‍ബിയുടെ സിനിമാടോഗ്രഫി.. ഗംഭീരം എന്ന് തന്നെ പറയാം.. മികച്ച ഫ്രെയിമുകള്‍.. ദീപക് ദേവിന്റെ മ്യൂസിക്.. സിനിമയെ മാക്സിമം സപ്പോര്‍ട്ട് ചെയ്യുന്ന ബാക്ഗ്രൗണ്ട് സ്കോര്‍.. പ്രശാന്ത് മാധവിന്റെ ആര്‍ട്ട് ഡയറക്ഷന്‍.. സിനിമയുടെ ഏകദേശം 90% ഭാഗം ചിത്രീകരിച്ചിരിക്കുന്നത് ഒരു ഫ്ളാറ്റില്‍ ആണ്.. ഗംഭീരമായി തന്നെ ആ സെറ്റ് പ്രശാന്ത് നിര്‍മിച്ചിട്ടുണ്ട്..
പിന്നെ പ്രേക്ഷകനെ രസിപ്പിക്കാന്‍ മാത്രം ഒന്നും തന്നെയില്ല ഈ സിനിമയില്‍.. എന്റര്ടെയ്ന്മെന്റ് എന്ന രീതിയില്‍ സിനിമ കാണുന്ന പ്രേക്ഷകന്റെ ക്ഷമയെ പരീക്ഷിക്കുന്ന ഒരു സിനിമ..
ഒരു ത്രില്ലര്‍ ചിത്രത്തില്‍ ഏറ്റവും അത്യാവശ്യം ത്രസിപ്പിക്കുന്ന ഒരു ക്ലൈമാക്സ് ആണ്.. മോശമല്ലാത്ത ഒരു ക്ലൈമാക്സ് ആണെങ്കില്‍ കൂടി കണ്ടിരിക്കാം.. ഇവിടെ പക്ഷെ ഒട്ടും ശക്തമല്ലാത്ത ഒരു ക്ലൈമാക്സ് ആയിരുന്നു
സ്ഥിരം വഴികളില്‍ നിന്നും അകന്നു മാറി വ്യത്യസ്തമായ ഒരു സിനിമയെടുക്കാനുള്ള ശ്രമം ഒക്കെ കാണാം ഐ ആം ടോണിയില്‍.. പക്ഷെ ആ ശ്രമം ഒരു പൂര്‍ണതയില്‍ എത്തിക്കാന്‍ സാധിച്ചില്ല.. പാഴായി പോയ ഒരു ശ്രമം ആയിട്ടേ തോന്നിയുള്ളൂ..
വാല്‍കഷ്ണം : തെറി പറയാന്‍ മാത്രം വരുന്ന ഒരു കഥാപാത്രം ഉണ്ട് സിനിമയില്‍.. കഥയില്‍ യാതൊരു പ്രാധാന്യം ഇല്ലാത്ത ഒരു കഥാപാത്രം.. അതൊക്കെ ഒഴിവാക്കാമായിരുന്നു എന്ന് തോന്നി..
പ്രതികരിക്കാൻ ഇവിടെ എഴുതുക: