സതാംപ്റ്റന്: ഇംഗ്ലണ്ടിനെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യയ്ക്ക് ബാറ്റിംഗ് തകര്‍ച്ച. ആദ്യം ഇന്നിംഗ്സ് ആരംഭിച്ച ഇന്ത്യ മൂന്നാം ദിനം ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 7ന് വിക്കറ്റിന് 284 എന്ന നിലയില്‍. ഇംഗ്ലണ്ട് ഒന്നാം ഇന്നിംഗിസ് 7ന് 569 എന്ന സ്കോറിന് ഡിക്ലയര്‍ ചെയ്തിരുന്നു.
അജിന്‍ക്യ രഹാനെയുടെ (54) ഏകാങ്കയുദ്ധമാണ് ഇന്ത്യയെ അല്‍പ്പമെങ്കിലും താങ്ങിനിര്‍ത്തിയത്. മുരളി വിജയ് (35), ശിഖര്‍ ധവാന് (6) ചേതേശ്വര്‍ പൂജാര (24), വിരാട് കോഹ്ലി (39) രോഹിത് ശര്‍മ്മ (28) എന്നിവരെല്ലാം കൂടാരംപൂകി. ക്യാപ്റ്റന്‍ എംഎസ് ധോണിയും (35)ഭുവനേശ്വര്‍ കുമാറും (0) ക്രീസില്‍. സ്റ്റിയുവര്‍ട്ട് ബ്രോഡും (2 വിക്കറ്റ്) ജെയിംസ് ആന്‍ഡേഴ്സനും(3) മൊയീന്‍ അലിയും (2) ഇന്ത്യയെ പിന്നോട്ടടിച്ചു.
പതിവുപോലെ ശിഖര്‍ ധവാന്റെ പതനം കണ്ട് ഇന്ത്യ തുടങ്ങി. ആന്‍ഡേഴ്സന്റെ പന്തില്‍ ധവാന് അലിസ്റ്റര്‍ കുക്കിന്റെ കൈയില്‍ ഒതുങ്ങി. വിജയ്യുമായി ചെറു സഖ്യമുണ്ടാക്കിയ പൂജാരയെ ബ്രോഡ് മടക്കി. പിന്നാലെ വിജയ് യുടെ കുറ്റിയും ബ്രോഡ് തെറിപ്പിച്ചു.
കോഹ്ലിയും രഹാനെയും ചേര്‍ന്നപ്പോള്‍ ഇന്ത്യയുടെ പ്രതീക്ഷകള്‍ക്കു ജീവന്‍വച്ചു. ഫോമിലേക്കു തിരിച്ചെത്താന്‍ കഠിനമായി യത്നിച്ച കോഹ് ലിയെ മുന്നോട്ടുപോകാന്‍ ആന്ഡേഴ്സന് അനുവദിച്ചില്ല. രോഹിതും ദീര്‍ഘമായ ഇന്നിംഗ്സിന് പരാജയപ്പെട്ടു. ഗ്യാരി ബാലന്സിന്റെയും (156) ഇയാന്‍ ബെല്ലിന്റെയും (167) ഉജ്ജ്വല ബാറ്റിംഗാണ് ഇംഗ്ലണ്ടിന് കൂറ്റന്‍ സ്കോര്‍ സമ്മാനിച്ചത്. ജോസ് ബട്ട്ലറും (85) ഇംഗ്ലണ്ടിനുവേണ്ടി തിളങ്ങി. ഇന്ത്യയ്ക്കുവേണ്ടി ഭുവനേശ്വര്‍ കുമാര്‍ മൂന്നും രവീന്ദ്ര ജഡേജ രണ്ടും വിക്കറ്റുകള്‍ വീതം പിഴുതു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: