സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ഉന്നമനത്തിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുവെക്കുന്ന ”ബേട്ടി ബച്ചാവോ ബേട്ടി പഠാവോ” പദ്ധതിക്കു വേണ്ടി കേന്ദ്ര വനിതാ, ശിശു വികസന മന്ത്രാലയം ലോഗോ ഡിസൈന്‍ മത്സരം സംഘടിപ്പിക്കുന്നു. ഡിസൈനുകള്‍ [email protected] എന്ന വിലാസത്തില്‍ ഇമെയില്‍ ചെയ്യാം. ഡിസൈനുകള്‍ അയക്കുന്നതിനുള്ള അവസാന തീയതി ആഗസ്റ്റ് മൂന്ന് ആണ്. തിരഞ്ഞെടുക്കുന്ന ഡിസൈന്‍ രൂപകല്പന ചെയ്തയാള്‍ക്ക് 50,000 രൂപ സമ്മാനം ലഭിക്കും. മന്ത്രാലയത്തിന്റെ വെബ്സൈറ്റായ www.wcd.nic.inല്‍ വിശദവിവരങ്ങള്‍ ലഭ്യമാണ്.
വിവിധ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന ‘ബേട്ടി ബച്ചാവോ ബേട്ടി പഠാവോ പദ്ധതി കേന്ദ്ര വനിതാ, ശിശു വികസന വകുപ്പാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ പ്രചാരണത്തിനായി 100 കോടിയാണ് ആദ്യഘട്ടമെന്ന നിലയില്‍ ബജറ്റില്‍ വകയിരുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: