അഹമ്മദാബാദ്: പതിനാലുകാരന് ഓടിച്ച കാര്‍ പാഞ്ഞുകയറി നടപ്പാതയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന മൂന്നു പേര് മരിച്ചു. മൂന്നു പേര്‍ക്ക് പരിക്കേറ്റു. സംഭവ സ്ഥലത്തു നിന്ന് കാറുമായി മുങ്ങിയ പയ്യനെ പോലീസ് പിന്തുടര്ന്ന് വീട്ടില്‍ നിന്ന് പിടിച്ചു. ചൊവ്വാഴ്ച രാത്രി രണ്ടരയോടെയാണ് സംഭവം. ഐ 20 കാറില്‍ പയ്യന് മാത്രമേ ഉണ്ടായിരുന്നുള്ളൂ. അവന് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയിലാണ് പാഞ്ഞിരുന്നത്. ദൃക്സാക്ഷി പറയുന്നു. പാതിരാത്രിയില്‍ മാതാപിതാക്കളറിയാതെയാണ് കാറുമായി വീടുവിട്ടത്. അമിത വേഗത്തില്‍ വന്ന കാര്‍ നടപ്പാതയിലേക്ക് ഇടിച്ചുകയറി. അവിടെയുറങ്ങിക്കിടന്ന കുടുംബത്തിനിടയിലേക്കാണ് കാര്‍ പാഞ്ഞുകയറിയത്. യുവതിയും സഹോദരീ ഭര്‍ത്താവും മറ്റൊരു കുടുംബാംഗവും സ്ഥലത്തു തന്നെ മരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: