ന്യൂദല്‍ഹി: സിറിയയിലെ ജിഹാദില്‍ 80 ഇന്ത്യാക്കാരെങ്കിലും പങ്കെടുക്കുന്നുണ്ടെന്ന് സൂചന. ഇവരില്‍ മലയാളികളുമുണ്ടെന്നാണ് വിവരം.
സിറിയയില്‍ ജിഹാദില്‍ പങ്കെടുക്കുന്ന തമിഴ്നാട്ടുകാരില്‍ ഒരാളെപ്പറ്റിയുള്ള വിവരങ്ങള്‍ ലഭിച്ചു.
കടലൂര്‍ സ്വദേശി ഹാജാ ഫക്രൂദിന്‍(37) ആണ് ഇവരില്‍ ഒരാള്‍. പറങ്കിപ്പെട്ടിയിലെ ഉസ്മാന് അലിയുടേയും റുഖിയയുടെയും മകനാണ് ഹാജ.
ഭാര്യ ആയിഷ സിദ്ദികയ്ക്കും മൂന്നു മക്കള്‍ക്കുമൊപ്പം താന്‍ സിറിയയില്‍ സുന്നി ഭീകരര്‍ക്കൊപ്പം യുദ്ധം ചെയ്യുകയാണെന്ന് ഹാജ തന്നെയാണ് നാട്ടില്‍ അറിയിച്ചത്. ബാഷര്‍ അല്‍ അസദിനെതി്രായ പോരാട്ടത്തിലാണത്രെ ഇയാള്‍. മാര്‍ച്ചില്‍ ഫോണില്‍ വിളിച്ചപ്പോഴാണ് ഇക്കാര്യം പറഞ്ഞത്. കൂടുതല്‍ സമയം സംസാരിക്കാന്‍ കഴിഞ്ഞില്ല, അതിനു മുന്‍പ് ഫോണ്‍ കട്ടായി.
ഞാനും അളിയനും അവന് സിറിയയില്‍ പോകുന്നതിനെ കഴിയുന്നത്ര എതിര്‍ത്തിരുന്നു.എന്നാല്‍ അവന്റെ മനസ് മാറിയിരുന്നു. ആകെത്തകര്‍ന്ന ഉസ്മാന് അലി പറയുന്നു.ഫക്രൂദിന്‍ ഇപ്പോള്‍ സിംഗപ്പൂര്‍ പൗരനാണ്.ഫക്രൂദിന്‍ അടക്കമുള്ള മുസഌം ചെറുപ്പക്കാര്‍ക്ക് ജിഹാദിയെ സംബന്ധിച്ച ലഘുലേഖ വിതരണം ചെയ്തതിന് സിംഗപ്പൂര്‍ പുറത്താക്കിയ ഗുല്‍ മുഹമ്മദ് മരിക്കാര്‍ എന്ന 37 കാരനെ അവിടെ നിന്ന് പുറത്തക്കിയിരുന്നു. ഇയാളും ഈ നാട്ടുകാരനാണ്.കഴിഞ്ഞ മാസം രാജസ്ഥാന് പോലീസ് ഇന്ത്യന്‍ മുജാഹിദ്ദീന്‍ ഭീകരന് അഷറഫ് അലിയെ അറസ്റ്റ് ചെയ്തതും ഈ ഗ്രാമത്തില്‍ നിന്നാണ്.ഹിന്ദുമുന്നണിനേതാവ് സുരേഷിന്റെ കൊലപാതകത്തെത്തുടര്‍ന്ന് പോലീസ് അറസ്റ്റ് ചെയ്ത കെ.കുത്തബ്ദീന്‍(24) ഇവിടുത്തുകാരനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: