ഡോ. മേരി ജോര്‍ജ്ജ് എന്നൊരു വനിത എഴുതി, മോദി സര്‍ക്കാര്‍ വന്നശേഷം സ്ത്രീസുരക്ഷ മരക്കൊമ്പില്‍ ഊഞ്ഞാലാടാന്‍ തുടങ്ങിയെന്ന്.
യുപിയില്‍ ദളിത് പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്തശേഷം മരത്തില്‍ കെട്ടിത്തൂക്കിയെന്ന വാര്‍ത്തയാകും ഡോക്ടറെക്കൊണ്ടിതു പറയിച്ചത്. ഈ സംഭവവും ഇപ്പോള്‍ അധികാരത്തിലേറിയ കേന്ദ്രസര്‍ക്കാരുമായി എന്തു ബന്ധം എന്ന് എത്ര ആലോചിച്ചിട്ടും മനസിലാകുന്നില്ല. യുപിയില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ നാലഞ്ചു ബലാത്സംഗങ്ങള്‍ വീണ്ടും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു തുടര്‍ക്കഥയെന്നോണം രാജ്യത്താകമാനം ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കുന്നുണ്ട്. അതൊക്കെ ഒരു മാസം പ്രായമായ പുതിയ കേന്ദ്രസര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കണമെങ്കില്‍ അപാര തൊലിക്കട്ടി തന്നെ വേണം.
കാബിനറ്റ് റാങ്കില്‍ ഇത്രയേറെ വനിതകളെ ഉള്‍പ്പെടുത്തിയ ചരിത്രമുണ്ടായിട്ടുണ്ടോ? സുപ്രധാന വകുപ്പുകളും സ്ത്രീകള്‍ക്കു നല്കിയിരിക്കുന്നു. ഗുജറാത്തിലെ വനിതാ മുഖ്യമന്ത്രിയാകട്ടെ പോലീസില്‍ 33 ശതമാനം വനിതകളെ നിയമിക്കുന്നു. ഇന്ദിരാഗാന്ധിയുടെ കാലത്തും വനിതകള്‍ക്ക് മന്ത്രിസഭയിലും പാര്‍ട്ടിയിലും ഇതുപോലെ പങ്കാളിത്തമുണ്ടായിട്ടില്ല. യുപിഎ അദ്ധ്യക്ഷ പദവിയും കോണ്‍ഗ്രസ് പ്രസിഡന്റ് പദവിയും പത്തുകൊല്ലക്കാലം വഹിച്ചിട്ടും വനിതകള്‍ക്ക് ഇതുപോലെ പ്രാധാന്യം കൊടുക്കാനായില്ല.
യാഥാര്‍ത്ഥ്യങ്ങള്‍ക്കുനേരെ കണ്ണടച്ച് ‘ക്ഷീരമുള്ളോരകിടിന് ചുവട്ടിലും ചോര തന്നെ കൊതുകിന്നുപഥ്യം’ എന്ന മട്ടില്‍ കമന്റുകള്‍ എഴുതിവിടുന്ന മേരി ജോര്‍ജിനെപ്പോലുള്ളവരുടെ ഉദ്ദേശ്യം സംശയിക്കണം.
കെ.വി.സുഗതന്
കടവിത്തറ
എരമല്ലൂര്‍ പി.ഒ
ആലപ്പുഴ
പ്രതികരിക്കാൻ ഇവിടെ എഴുതുക: