തൃശൂര്‍; പേരാമംഗലം ശ്രീദുര്‍ഗാവിലാസം ഹയര്‍ സെക്കന്ററി സ്കൂളില്‍ വ്യാസജയന്തിയോടനുബന്ധിച്ച് ആചാര്യപൂജ നടന്നു. പ്രമുഖ സാഹിത്യകാരി കെ ബി ശ്രീദേവിയെ കുട്ടികള്‍ ആചാര്യപീഠത്തിലിരുത്തി പാദപൂജ നടത്തി. തുടര്‍ന്ന് കെ ബി ശ്രീദേവി അനുഗ്രഹഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ കെ സ്മിത അധ്യക്ഷത വഹിച്ചു. പി ടി എ പ്രസിഡണ്് ആന്റണി കൊളമ്പ്രത്ത്, പ്രധാനാദ്ധ്യാപകന് പി ആര് ബാബു പി ടി എ ഭാരവാഹികളായ ഒ ഡി തോമസ്, സുജാത സുധാകരന്, ഡെപ്യൂട്ടി ഹെഡ്മിസ്ട്രസ് പി ഉഷാകുമാരി എന്നിവര്‍ സന്നിഹിതരായിരുന്നു. മാനേജര്‍ കെ നന്ദകുമാര്‍ സ്വാഗതവും സ്കൂള്‍ ലീഡര്‍ സ്പെന്‍സ ലാല്‍ നന്ദിയും പറഞ്ഞു. പരിപാടിയോടനുബന്ധിച്ച് കുട്ടികള്‍ ആചാര്യവന്ദനഗാനം ആലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: