കായംകുളം: ഭാര്യയുമായുള്ള വഴക്കിനിടെ അച്ഛന് മകളുടെ ശരീരത്തില്‍ തിളച്ചവെള്ളം ഒഴിച്ചു. പള്ളിക്കല്‍, നടുവിലേമുറി മുണ്ടേലത്ത് ശശി-രാജി ദമ്പതികളുടെ മകള്‍ ലക്ഷ്മി (എട്ട്)യാണ് അച്ഛന് ശശിയുടെ ക്രൂരനടപടിക്ക് വിധേയമായത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടോടെയാണ് സംഭവം. രാവിലെ മുതല്‍ ശശിയും രാജിയും തമ്മില്‍ വഴക്കായിരുന്നു. ഭാര്യയെ പലതവണ ഇയാള്‍ ഉപദ്രവിക്കുകയും ചെയ്തു. തുടര്‍ന്ന് ഭാര്യയേയും മകളേയും വീടിന് പുറത്താക്കി ഇയാള്‍ മുറിക്കുള്ളില്‍ കയറി ഫാനില്‍ തൂങ്ങിമരിക്കാന്‍ ശ്രമിച്ചു. ഇതിനിടെ അടുക്കളയില്‍ കയറിയ ഇയാള്‍ അടുപ്പത്തിരുന്ന തിളച്ചവെള്ളം കുട്ടിയുടെ ദേഹത്ത് ഒഴിക്കുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ലക്ഷ്മിയെ ഉടന്‍തന്നെ ബന്ധുക്കളും നാട്ടുകാരും കായംകുളം സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശശിയെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: