ഇടറാത്ത താളം
കുഴിബോംബ് പതുങ്ങും വീഥികള്‍
കൊഞ്ഞനം കുത്തുന്ന പടവുകള്‍
ഇവിടെ തുരുമ്പിക്കുവാനായ്
ഇടറി വീഴുവാനായ് നീ വരരുതേ.
ഒന്നുകില്‍ ജനിക്കാതിരിക്കണം
അത് നിനക്കാവില്ല പുത്രീ.
ആഞ്ഞടിക്കും ചുടു കാറ്റിന്
കരിയില തന് കണക്ക് കൂട്ട-
ലുകളെ തട്ടിത്തെറിപ്പിക്കുവാന്‍
ശക്തുയണ്ടെന്നറിയണം നീ.
ഇരട്ട നട്ടെല്ലും ശലാകവുമായി
ഇടറാത്ത താളമായ് പോരണം.
ചൂടിനെ ചൂടുകൊണ്ട് നന്നായ്
ഉരുക്കഴിക്കാന്‍ പഠിക്കണം
ജീവിത താള തരംഗങ്ങളില്‍
വെറും തത്തയായ് തത്തരുത്
നിറം മാറ്റക്കലക്കാര്ക്ക് മുമ്പില്‍
വിഷപ്പല്ലിന് താളമാകണം
ധീരതയുടെ മനുഷ്യരൂപത്തെ
ഉണര്ത്തുവാനെത്തണം നീ
– വരദേശ്വരി.കെ. മായനാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: