കൊച്ചി: ദേശീയ ശാസ്ത്ര പ്രസ്ഥാനമായ വിജ്ഞാന ഭാരതിയുടെ ദ്വിദിന ദേശീയ സമ്മേളനവും വാര്‍ഷിക പൊതുയോഗവും നാഗ്പൂരില്‍ സമാപിച്ചു. സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന കമ്മിറ്റി അംഗം പി.എ. വിവേകാനന്ദ പൈയെ വിജ്ഞാന ഭാരതിയുടെ ദേശീയ സെക്രട്ടറിയായി തെരഞ്ഞെ ടുത്തു. സംസ്ഥാന സെക്രട്ടറിയും പ്രമുഖ ശാസ്ത്രജ്ഞനുമായ ഡോ. എന്‍.ജി.കെ. പിള്ളയെ ദേശീയ ഗവേണിംഗ് കൗണ്‍സില്‍ അംഗമായി നാമനിര്‍ദ്ദേശം ചെയ്തു.
സമുദ്രാടിത്തട്ടിലെയും ഉപരിതലത്തിലെയും മത്സ്യങ്ങളെക്കുറിച്ചുള്ള ഗവേഷണങ്ങളില്‍ 30 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. എന്‍.ജി.കെ. പിള്ള എറണാകുളം സി.എം.എഫ്.ആര്.ഐയില്‍ നിന്നും 2011 ല്‍ വിരമിച്ച പ്രമുഖ ശാസ്ത്രജ്ഞനാണ്. 2007 – 08 കാലയളവില്‍ 7 മാസത്തോളം ഡയറക്ടറുടെ ചുമതലയും വഹിച്ചിരുന്നു. കഴിഞ്ഞ 3 വര്‍ഷമായി സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംസ്ഥാന സെക്രട്ടറിയായി പ്രവര്‍ത്തിച്ചുവരുന്നു.
ആര്‍ക്കിടെക്റ്റ് ബിരുദധാരിയായ പി.എ. വിവേകാനന്ദ പൈ പരിസ്ഥിതി സൗഹൃദ വീടുകളുടെ നിര്‍മ്മാണങ്ങളിലും, പ്രചരണത്തിലും ശ്രദ്ധകേന്ദ്രീകരിച്ചു വരുന്നു.
അഖിലേന്ത്യാതലത്തില്‍ നടന്ന ഊര്ജ്ജയാത്രയുടെയും പരിസ്ഥിതി സംരക്ഷണ പ്രവര്‍ത്തനങ്ങളുടെയും സെക്രട്ടറിയായി പ്രവര്‍ത്തിച്ചിട്ടുണ്ട്. സ്വദേശി ശാസ്ത്ര പ്രസ്ഥാനം സംഘടിപ്പിച്ച സുരക്ഷ 2013, സ്വാശ്രയ ഭാരത് എന്നീ പരിപാടികളുടെ പ്രമുഖ സംഘാടകനും സ്വദേശി ശാസ്ത്ര പ്രസ്ഥാനത്തിന്റെ മുന്‍ വക്താവുമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: