കാബുള്‍: അഫ്ഗാനിസ്ഥാന് തലസ്ഥാനമായ കാബുളില്‍ സൈനിക ബസ്സിനു നേരയുണ്ടായ ചാവേര്‍ സ്ഫോടനത്തില്‍ എട്ട് സൈനികര്‍ മരിച്ചു. പതിമൂന്ന് പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ സാധാരണക്കാരും ഉള്‍പ്പെടുന്നു. പലരുടെയും നില ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും വര്‍ധിക്കാന്‍ ഇടയുണ്ട്.
അഫ്ഗാന് നാഷണല്‍ ആര്‍മി (എ എന്‍ എ) യുടെ ബസ്സിനുനേരെയാണ് ആക്രമണമുണ്ടായതെന്ന് അധികൃതര്‍ പറഞ്ഞു. സ്ഫോടനവസ്തുക്കള്‍ നിറച്ചകാര്‍ സൈനികബസ്സിലേക്ക് ചാവേര്‍ ഇടിച്ചുകയറ്റുകയായിരുന്നു. കാബുള്‍ സര്വ്വകലാശക്ക് സമീപമാണ് അക്രമണം ഉണ്ടായത്. ഇന്ന് പുലര്‍ച്ചെയാണ് സംഭവം.
സുരക്ഷാ സേന അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: