കെയ്റോ: ഈജിപ്തില്‍ റംസാന് ആഘോഷത്തിന് നിയന്ത്രണം. മതപരമായ ആചാരത്തെ രാഷ്ട്രീയമായി മുതലെടുക്കാന്‍ സാധ്യതയുള്ളതുകൊണ്ടാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. മതപരമായ വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി മുഹമ്മദ് മുക്താര്‍ ഗോമാ ഞായറാഴ്ച്ചയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഇസ്ലാം മതവിശ്വാസികളെ സംബന്ധിച്ച് അവധിയുടെ മാസമാണിത്. അതുകൊണ്ട് തന്നെ ഐക്യമായി ജീവിക്കുന്നവര്‍ക്കിടയില്‍ വിഭാഗീയതകള്‍ സൃഷ്ടിക്കപ്പെടാനുള്ള സാധ്യതകള്‍ വളരെ കൂടുതലാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മതപ്രഭാഷണങ്ങള്ക്കിടയില് രാഷ്ട്രീയം കലര്‍ത്തി കലാപങ്ങള്‍ സൃഷ്ടിക്കാന്‍ ഒരു വിഭാഗം ശ്രമിക്കുന്നുണ്ടെന്നും അതുകൊണ്ട് ജനങ്ങള്‍ പ്രകോപനങ്ങളില്‍ അടിപ്പെടരുതെന്നും മുക്താര്‍ ഗോമാ വ്യക്തമാക്കി.
റംസാന്റെ ആദ്യദിനം മുതല്‍ പ്രസംഗങ്ങള്‍ക്കും മറ്റ് ആചാരങ്ങള്‍ക്കും നിയന്ത്രണമുണ്ടാകും. ഈജിപ്ത് മുന്‍ പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കിയതിന് ശേഷം സര്‍ക്കാര്‍ കൊണ്ടുവരുന്ന ഏറ്റവും ഒടുവിലത്തെ നിയന്ത്രണമാണിത്. ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് മുര്‍സിയെ അനുകൂലിക്കുന്ന ഭീകര സംഘടനയായ മുസ്ലീം ബ്രദര്‍ഹുഡിനെ സര്‍ക്കാര്‍ നിരോധിച്ചത്. അതിന് ശേഷമാണ് സര്‍ക്കാര്‍ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തില്‍ കൊണ്ടുവന്നത്. രാജ്യത്തെ മുസ്ലീം പള്ളികളില്‍ രാഷ്ട്രീയം ചര്‍ച്ചയാകരുതെന്ന നിര്‍ദേശം നിലനില്‍ക്കെയാണ് റംസാന് മാസത്തില്‍ കൂടുതല്‍ നിയന്ത്രണമേര്പ്പെടുത്തന് സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഈ വര്‍ഷത്തെ റംസാന് മാസം കടന്നുപോകുമ്പോള്‍ ഇസ്ലാമിക രാഷ്ട്രങ്ങളിലെങ്ങും പ്രക്ഷോഭങ്ങളും കലാപങ്ങളുമാണ്. റംസാന് മാസത്തോടെ അറബ് രാജ്യങ്ങളിലെ പ്രശ്നങ്ങള്‍ കൂടുതല്‍ കലുഷിതമാകുമെന്നാണ് സൂചനകള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: