തിരുവനന്തപുരം: മഹാകവി കുമാരനാശാന്റെ ലീലാകാവ്യം പ്രസിദ്ധീകരിച്ചതിന്റെ 100 വര്‍ഷം തികയുന്നതിന്റെ ഭാഗമായി കുമാരനാശാന് ദേശീയ സാംസ്കാരിക ഇന്‍സ്റ്റിറ്റ്യൂട്ട് ലീലാകാവ്യത്തിന്റെ നൂറാംവാര്‍ഷികം ആഘോഷിക്കുന്നു. ജൂലൈ 23ന് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ആഭിമുഖ്യത്തില്‍ സെമിനാര്‍ നടത്തും.
രാവിലെ 10ന് സ്മാരകത്തില്‍ നടക്കുന്ന സെമിനാര്‍ പ്രശസ്ത നിരൂപകന് പ്രൊഫ. കെ.പി. ശങ്കരന് ഉദ്ഘാടനം ചെയ്യും. കവി ഏഴാച്ചേരി രാമചന്ദ്രന് അധ്യക്ഷനായിരിക്കും. ഡോ. ഡി. ബഞ്ചമിന് (ഗ്രീക്ക് ദുരന്തദര്‍ശനം), ഡോ. എസ്. മനോജ് (ദുരന്തദര്‍ശനം ഷേക്സ്പിയര് നാടകത്തില്‍), ഡോ. ഡി. മായ (കീറ്റ്സിന്റെ ഇസബെല്ല) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും. ഉച്ചയ്ക്ക് 2ന് നടക്കുന്ന ലീലാകാവ്യത്തിന്റെ പുനര്‍മൂല്യനിര്‍ണയം എന്ന സെമിനാറില്‍ ഡോ. ദേശമംഗലം രാമകൃഷ്ണന് (ആശാന്റെ കാവ്യഭാഷ ലീലയില്‍), ഡോ. കുര്യാസ് കുമ്പളക്കുഴി (ആശാന്റെ ദുരന്തദര്‍ശനം), ഡോ. കെ. പ്രസന്നരാജന്‍ (ലീലാകാവ്യം ദുരന്തത്തിന്റെ തലങ്ങള്‍), ഡോ. ഹേമലതാദേവി (പ്രണയസങ്കല്പം നളിനിയിലും ലീലയിലും), ഡോ. കെ. എം. വേണുഗോപാല്‍ (വികാരപരിസ്ഥിതി ലീലാകാവ്യത്തില്‍), ഡോ. ആര്. സുനില്‍കുമാര്‍ (ആശാന്റെ ഗഹന പരിസ്ഥിതിദര്‍ശനം ലീലാകാവ്യത്തിലൂടെ) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: