കാനോ: ബോക്കോ ഹറാം ഇസ്ലാമിസ്റ്റ് ഭീകര’രുടെ ആക്രമണത്തില്‍ 50 പേര് കൊല്ലപ്പെട്ടു. നൈജീരിയയിലെ കലാപപ്രദേശമായ വടക്കുകിഴക്കന്‍ മേഖലയിലെ ക്രൈസ്തവ പള്ളിക്ക് നേരെയാണ് ആക്രമണം നടത്തിയത്. ഞായറാഴ്ചത്തെ പ്രാര്ത്ഥനയ്ക്ക്എത്തിയ നിരവധി വിശ്വാസികള്‍ പള്ളിയില്‍ ഉണ്ടായിരുന്ന സമയത്താണ് ഭീകരര്‍ സ്ഫോടനം നടത്തിയത്. ചിബോക്കിനടുത്തുള്ള നാലുഗ്രാമങ്ങളിലും ബോക്കോ ഹറാം ഭീകരര്‍ ആക്രമണം നടത്തിയിരുന്നു.
ഭീകരാക്രമണത്തില്‍ എത്രപേര്‍ കൊല്ലപ്പെട്ടുവെന്ന് വ്യക്തമല്ല ചിബോക്കില്‍നിന്ന് ഏപ്രിലില്‍ 200 പെണ്‍കുട്ടികളെ തട്ടികൊണ്ടുപോയിരുന്നു. ബോക്കോ ഹറാം ഇസ്ലാമിക ഭീകരര്‍ പാശ്ചാത്യ രീതിയിലുള്ള വിദ്യഭ്യാസത്തെ വിമര്‍ശിക്കുന്ന തരത്തിലുള്ള വിദ്യഭ്യാസരീതിക്ക് തുടക്കം കുറിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: