ന്യൂദല്‍ഹി: പട്ടാളക്കാര്‍ ‘ജനാധിപത്യത്തിന്റെ കാവല്‍ക്കാരാണെന്നും’ ലോക്സഭ തെരഞ്ഞെടുപ്പ് വിജയകരമാക്കിയതില്‍ സെന്‍ട്രല്‍ റിസര്‍വ്വ് പോലീസ് ഫോഴ്സിന് (സിആര്‍പിഎഫ്) വളരെ പ്രധാനപ്പെട്ട പങ്കാണുള്ളതെന്നും കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് പറഞ്ഞു. സിആര്‍പിഎഫിന്റെ ദല്‍ഹിയിലെ ആസ്ഥാനം സന്ദര്‍ശിച്ചശേഷം മന്ത്രി ടിറ്റ്വറിലൂടെയാണിതു പറഞ്ഞത്.
സുരക്ഷാ പ്രശ്നങ്ങളെക്കുറിച്ചും നക്സല്‍, മാവോയിസ്റ്റ് പ്രവര്‍ത്തനത്തെക്കുറിച്ചും വിവിധ സംസ്ഥാനങ്ങളില്‍ നടക്കുന്ന അക്രമപ്രവര്ത്തനത്തെക്കുറിച്ചും സിആര്‍പിഎഫ് ഉദ്യോഗസ്ഥര്‍ വിവരണം നല്കി. പുതിയ ആഭ്യന്തരമന്ത്രി ആദ്യമായാണ് സിആര്‍പിഎഫ് ആസ്ഥാനം സന്ദര്‍ശിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: