ന്യൂദല്‍ഹി: കാലവര്‍ഷത്തിന്റെ പുരോഗതി വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം ചേര്‍ന്നു. കേന്ദ്ര ആഭ്യന്തര, ധന, കൃഷി, ജലവിതരണം, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിമാര്‍, ക്യാബിനറ്റ് സെക്രട്ടറി, പ്രധാനമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി, അഡീഷണല്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
മഴവെള്ളക്കൊയ്ത്തിന്റെ മികച്ച മാതൃകകള്‍ ഉപയോഗപ്പെടുത്തണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കാലാവസ്ഥാ നിരീക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍ നിലവിലെ സാഹചര്യങ്ങള്‍ പ്രധാനമന്ത്രിക്ക് വിശദീകരിച്ചു നല്കി. കാലവര്‍ഷം താമസിച്ചാണ് എത്തിയതെങ്കിലും ജൂലൈ, ഓഗസ്റ്റ് മാസങ്ങളില്‍ മഴയുടെ ലഭ്യത വര്‍ദ്ധിക്കാന്‍ സാധ്യതയുള്ളതായി ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: