രാമേശ്വരം: തമിഴ്നാട്ടില്‍ നിന്നും മീന്‍പിടിക്കുവാനായി പോയ ഇന്ത്യന്‍ മത്സ്യതൊഴിലാളികളെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തു. സമുദ്രാതിര്‍ത്തി ലംഘിച്ചതിനാണ് ഇവരെ ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്തത്.
11 മത്സ്യതൊഴിലാളികളെയാണ് ഇന്ന് ലങ്കന്‍ നാവികര്‍ പിടികൂടിയത്. പിടികൂടിയ മത്സ്യതൊഴിലാളികളെല്ലാം പുതുക്കൊട്ട ജില്ലയിലെ കോട്ടൈപട്ടിണത്തില് നിന്നുള്ളവരാണ്. മത്സ്യതൊഴിലാളികളെയെല്ലാം കാന്കന്സാന്തുറായി തുറമുഖത്തിലേക്കാണ് നാവിക സേന കൊണ്ടു പോയത്. അവിടെയുള്ള പ്രാദേശിക കോടതി പിടികൂടിയ ആളുകളെ റിമാന്‍ഡ് ചെയ്തു.
തമിഴ്നാട്ടില്‍ നിന്നും മീന്‍പിടിക്കാന്‍ പോയ നിരവധി മത്സ്യതൊഴിലാളികളെ ലങ്കന്‍ നാവികര്‍ അതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റത്തിന് പിടികൂടുന്നത് പതിവായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: