കെയ്റോ: പ്രശസ്ത ഇംഗ്ലീഷ് ചാനലായ അല്‍-ജസീറയിലെ ലേഖകര്‍ക്ക് ഈജിപ്ഷ്യന്‍ കോടതി തടവുശിക്ഷ വിധിച്ചു. ഭീകരവാദം ബന്ധം ചുമത്തിയാണ് ശിക്ഷ. ആസ്ട്രേലിയയിലെ ലേഖകന്‍ പീറ്റര്‍ ഗ്രസിറ്റി, അല്‍-ജീസെറ കീ്റോ ബ്യൂറോ ചീഫ് മുഹമ്മദ് ഫാമി, ഈജിപ്ഷ്യന്‍ പ്രെഡ്യൂസര്‍ ബഹീര്‍ മുഹമ്മദ്, എന്നിവരെയാണ് ഏഴു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിച്ചത്. കഴിഞ്ഞ ഡിസംബറിലാണ്് ഹോട്ടല്‍മുറിയില്‍ റെയ്ഡ് നടത്തി മൂന്ന്പേരെയും അറസ്റ്റ് ചെയ്തത്. രണ്ട് ബ്രിട്ടീഷ് പത്രപ്രവര്‍ത്തകരെയും ഒരു ഡച്ച് പത്രപ്രവര്‍ത്തകനെയും പത്ത് വര്‍ഷം തടവിന് വിധിച്ചിട്ടുണ്ട്. 14 പേര്‍ക്കെതിരെയാണ് കുറ്റപത്രം. മുസ്ലിം ബ്രദര്‍ഹുഡ് നേതാവ് മുഹമ്മദ് അല്‍-ബെല്ടാഗിയുടെ മകനും കുറ്റപത്രത്തില്‍ ഉണ്ട്.
പ്രസിഡന്റ് മുഹമ്മദ് മുര്‍സിയെ പുറത്താക്കുന്നതിനുവേണ്ടി പ്രവര്‍ത്തിച്ച ഇസ്ലാമിസ്റ്റ് പ്രവര്‍ത്തകരെ അടിച്ചമര്‍ത്തുന്നതിനായി ഓഫീസ് ഉപയോഗിച്ചു എന്നതാണ് ഇവര്‍ക്കെതിരെ ആരോപിക്കുന്ന കുറ്റം. ഭീകര സംഘടനയെന്ന് പ്രഖ്യാപിച്ച മുര്‍സിയുടെ “മുസ്ലിം ബ്രദര്‍ഹുഡിനെ” പിന്തുണച്ചുവെന്നും ആരോപിക്കുന്നുണ്ട്. ഈജിപ്റ്റിന്റെ സുരക്ഷ തകര്‍ക്കുന്ന തരത്തില്‍ ദൃശ്യങ്ങല്‍ കൊട്ടിചമച്ചുവെന്നും ആ ദൃശ്യങ്ങളാണ് രാജ്യത്തെ യുദ്ധത്തിലേയ്ക്ക്് നയിച്ചതെന്നും ആരോപണമുണ്ട്. മുര്‍സിയെ പുറത്താക്കിയശേഷം പട്ടാളഭരണം നിലവില്വന്നപ്പോഴുള്ള ദൃശ്യങ്ങള്‍ പകര്‍ത്തി ഞങ്ങളുടെ ജോലി ചെയ്യുക മാത്രമാണ് നടന്നതെന്ന് മൂന്നവരും പറഞ്ഞു.
വിധി കേള്‍ക്കുന്നതിനായി ബ്രിട്ടീഷ് അംബാസിഡര്‍ ജെയിംസ് വാട് കോടതിയില്‍ എത്തിയിരുന്നു. ഏത് ജനാധിപത്യത്തിന്റെയും അടിസ്ഥാനമാണ് അഭിപ്രായം പ്രകടിപ്പിക്കാനുള്ള സ്വാതന്ത്ര്യം എന്നതെന്ന് വിധി കേട്ട ജെയിംസ് അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: