ബീജിംഗ്: ദക്ഷിണ ചൈനയില്‍ അഞ്ചു ദിവസമായി തുടരുന്ന കനത്ത മഴയിലും കാറ്റിലും മരണം 26 ആയി. മൂന്നു പേരെ കാണാതായിട്ടുണ്ട്. മഴയെ തുടര്‍ന്ന് മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
8,700 വീടുകള്‍ തകരുകയും 77,000 വീടുകള്‍ക്ക് കേടുപാടു പറ്റുകയും ചെയ്തു. 42,000 ഹെക്ടര്‍ സ്ഥലത്തെ കൃഷി നശിച്ചതായും പൊതുഭരണ മന്ത്രി കാര്യാലയത്തെ ഉദ്ധരിച്ച് ഷിന്‍ഹ്വ റിപ്പോര്‍ട്ട് ചെയ്തു.
ഫ്യുജിയാന് ,ഹുനാന്‍, ജിയാങ്സി, തുടങ്ങി അഞ്ചു പ്രവിശ്യകളില്‍ വന്‍ നാശം സംഭവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: