ന്യൂദല്‍ഹി: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി ഹരീഷ് റാവത്തിനെ ദല്‍ഹിയിലെ എയിംസ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹം യാത്രചെയ്ത വിമാനം അടിയന്തരമായി നിലത്തിറക്കിയപ്പോഴുണ്ടായ അപകടത്തെ തുടര്‍ന്നുണ്ടായ പരിക്കിനെതുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തോളെല്ലിന് പൊട്ടലും, നടുവിന് സാരമായ പരിക്കും ഉണ്ടായിട്ടുണ്ട്. വെള്ളിയാഴ്ചയാണ് അപകടമുണ്ടായത്. പരിക്ക് ഗുരുതരമല്ലെന്നും ചികിത്സ തുടര്‍ന്നുകൊണ്ടിരിക്കുകയാണെന്നും ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. വിമാനത്തിലുണ്ടായിരുന്ന ചില കോണ്‍ഗ്രസ് നേതാക്കള്‍ അപകടത്തില്‍ നിന്നും അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു.
വിമാനം നിലത്തിറക്കുന്ന സമയത്ത് റാവത്ത് സീറ്റ് ബെല്‍റ്റ് ഇട്ടിരുന്നില്ല, അദ്ദേഹത്തിന്റെ തല മേല്‍തട്ടില്‍ ചെന്നിടിക്കുകയായിരുന്നുവെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്ഷവര്ധന് പറഞ്ഞു. ഡെറാഡൂണില്‍ നിന്നും ദല്‍ഹിയിലേക്ക് വരികയായിരുന്നു അദ്ദേഹം. മോശം കാലാവസ്ഥയെതുടര്‍ന്നാണ് വിമാനം അടിയന്തരമായി നിലത്തിറക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: