ന്യൂദല്‍ഹി: വാഹനങ്ങളില്‍ മുന്‍ സീറ്റിലും പിന് സീറ്റിലും ബെല്‍റ്റ് നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രി ഹര്ഷവര്ദ്ധന്. ഇക്കാര്യം കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരിയുടെ ശ്രദ്ധയില്‍ പെടുത്തിയിട്ടുണ്ടെന്നും ഹര്ഷവര്ദ്ധന് പറഞ്ഞു. വേണ്ടി വന്നാല്‍ ഇതിനായി മോട്ടോര്‍ വാഹന നിയമത്തില്‍ വേണ്ട ഭേദഗതി വരുത്താന്‍ നടപടികളെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
കാറുകളുടെ പിന്‍സീറ്റിലും സീറ്റ്ബെല്‍റ്റ് നിര്‍ബന്ധമാക്കണമെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭിപ്രായം. ഇന്ത്യയില്‍ നടക്കുന്ന വാഹനാപകടങ്ങളിലുണ്ടാവുന്ന ജീവഹാനിക്ക് കാരണം യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിക്കാത്തതും സീറ്റ് ബെല്‍റ്റ് ഇടാത്തതുമാണെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തില്‍ ഗതാഗത കമ്മീഷണര്‍ ഋഷിരാജ് സിംഗ് കാറുകളിലെ പിന്‍സീറ്റില്‍ സീറ്റ് ബെല്‍റ്റ് നിര്‍ബന്ധമാക്കിയത് വിവാദമായിരുന്നു. ഇതിനിടെയാണ് കേന്ദ്രമന്ത്രിയുടെ ഇടപെടല്‍.
കേരളത്തില്‍ എയിംസ് മോഡല്‍ ആശുപത്രി സ്ഥാപിക്കാന്‍ കേന്ദ്രം തയ്യാറാണെന്നും കേന്ദ്ര ആരോഗ്യ മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: