ന്യൂയോര്‍ക്ക്: ലോകത്തേറ്റവും കൂടുതല്‍ വരുമാനമുള്ള കായിക താരങ്ങളുടെ പട്ടികയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിെന്റ ക്യാപ്ടന് മഹേന്ദ്ര സിംഗ് ധോണി എട്ടാമത്. പരസ്യമടക്കമുള്ള വാണിജ്യക്കരാറുകളില്‍ നിന്ന് പ്രതിവര്‍ഷം ധോണിക്കു ലഭിക്കുന്നത് 260 ലക്ഷം( 1,54,24,50,000 രൂപ) ഡോളറാണ്. ഏറ്റവും കൂടുതല്‍ വരുമാനമുള്ള താരങ്ങളുടെ പട്ടിക ഫോര്‍ബ്സ് ആണ് പുറത്തു വിട്ടത്. മൊത്തം 300 ലക്ഷം ഡോളര്‍( 1,77,97,50,000 രൂപ) ആണ് ശമ്പളമടക്കമുള്ള വരുമാനം. (ശമ്പളം വഴി ലഭിക്കുന്നത് നാലു ദശലക്ഷം ഡോളറാണ്( 23,72,22,000 രൂപ).
ലോകത്തേറ്റവും കൂടുതല്‍ വരുമാനമുള്ള നൂറു കായികതാരങ്ങളുടെ പട്ടികയിലുള്ള ഒരേ ഒരു ക്രിക്കറ്റ് കളിക്കാരനാണ് 32 കാരനായ ധോണി. ഏറ്റവും കൂടുതല്‍ വരുമാനമുള്ള നൂറ് ഇന്ത്യന്‍ സെലിബ്രിറ്റികളില്‍ രണ്ടാമനാണ് ധോണി. ഷാരൂഖ് ഖാനാണ് ഒന്നാമന്.
ലോകത്തേറ്റവും കൂടുതല്‍ വരുമാനമുള്ള, പട്ടികയിലെ ഒന്നാമത്തെ താരം ഹെവിവെയ്റ്റ് ബോക്സര്‍ ഫ്ലോയ്ഡ് മേവെതറാണ്. 1050 ലക്ഷം ഡോളറാണ്( 62,30,17,5000രൂപ) മേ വെതറിെന്റ വരുമാനം. കരാറുകള്‍ വഴി ഏറ്റവും കൂടുതല്‍ പണമുണ്ടാക്കുന്ന താരം ഗോള്‍ഫ് താരം ടൈഗര്‍ വുഡ്സാണ്, 550 ലക്ഷം ഡോളര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: