ന്യൂദല്‍ഹി: ഇ-മെയില്‍ വഴി സ്ത്രീയെ ബലാത്സംഗത്തിന് ഇരയാക്കുമെന്ന് ഭയപ്പെടുത്തിയ ഇന്ത്യക്കാരന് 18 മാസമായി അമേരിക്കയില്‍ തടവില്‍ കഴിയുന്നു. കാര്ത്തികേയന് നടരാജന് എന്ന 27കാരനാണ് ഫെഡറല്‍ കോടതിയുടെ വിധിയുടെ അടിസ്ഥാനത്തില്‍ ഒന്നര വര്‍ഷമായി ശിക്ഷ അനുഭവിച്ചു വരുന്നത്.
ഫെഡറല്‍ നിയമം ലംഘിച്ചതിനാണ് ശിക്ഷയെന്ന് യുഎസ് അറ്റോര്‍ണി ഡേവിഡ് ഹിക്റ്റണ് വ്യക്തമാക്കി. കോടതിയില്‍ ഹാജരാക്കിയ തെളിവുകളുടെ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം ഏപ്രിലിലാണ് സ്ത്രീയെ ഭയപ്പെടുത്തി നടരാജന് ഇ-മെയില്‍ സന്ദേശം അയച്ചത്.
ജഡ്ജ് നോറാ ബാരി ഫിസ്ക്കറാണ് നടരാജന് ശിക്ഷ വിധിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: