ലണ്ടന്‍ അമൃത്സറിലെ സുവര്‍ണ ക്ഷേത്രത്തില്‍ 1984 ല്‍ നടന്ന ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ പ്രതിഷേധ ദിനത്തില്‍ ലണ്ടനില്‍ ഗാന്ധി പ്രതിമയ്ക്ക് നേരെ ആക്രമണം. ലിസസ്റ്റര്‍ സിറ്റിയില്‍ സ്ഥാപിച്ചിരുന്ന പ്രതിമയാണ് അക്രമികള്‍ നശിപ്പിച്ചത്. 84 ഒരിക്കലും മറക്കില്ലെന്നും തങ്ങള്‍ക്ക് നീതി വേണമെന്നും പ്രതിമയ്ക്ക് താഴെയായി എഴുതിവെച്ചിട്ടുണ്ട്. ശനിയാഴ്ച നടന്ന സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.
ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ 30 ാം വാര്‍ഷികത്തിനോടനുബന്ധിച്ച് ലെസിസ്റ്ററിലും യുകെയിലെ മറ്റിടങ്ങളിലുമുള്ള സിഖ് മതവിശ്വാസികള്‍ പ്രകടനം നടത്തിയിരുന്നു. എന്നാല്‍ ഇത്തരത്തിലൊരു പ്രവര്‍ത്തി ആരു ചെയ്താലും അത് വിഡ്ഢിത്തവും അപമാനിക്കുന്ന തരത്തിലുള്ളതുമാണ്. ഇന്ത്യയുടേതു പൊലെ ലെസിസ്റ്ററിന്റെയും പൈതൃകത്തിന്റെ ഭാഗമാണ് മഹാത്മ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: