കൊളംബോ: ശ്രീലങ്കയില്‍ 73 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികള്‍ അറസ്റ്റിലായി. സമുദ്രാതിര്‍ത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയതിനെ തുടര്‍ന്നാണ് ഇവരെ ശ്രീലങ്കന്‍ നാവികസേന അറസ്റ്റു ചെയ്തത്.
തലൈമാന്നാര്‍ തീരത്ത് നിന്ന് 41 പേരെയും ഡെല്‍ഫ്റ്റ് ദ്വീപില്‍ നിന്ന് 32 മത്സ്യത്തൊഴിലാളികളെയുമാണ് അറസ്റ്റു ചെയ്തതെന്ന് നാവികസേനാ വൃത്തങ്ങള്‍ പറഞ്ഞു.
നരേന്ദ്ര മോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ചടങ്ങില്‍ ശ്രീലങ്കന്‍ പ്രസിഡന്റ് മഹിന്ദ രാജ്പക്സെ പങ്കെടുത്തതിന് പിന്നാലെ ജൂണ്‍ ഒന്നിന് ശ്രീലങ്ക 33 മത്സ്യത്തൊഴിലാളികളെ അറസ്റ്റു ചെയ്തിരുന്നു.
രാജ്പക്സെയുടെ ഉത്തരവിനെ തുടര്‍ന്ന് അടുത്ത ദിവസം അവരെ മോചിപ്പിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: