കറാച്ചി: കള്ളപ്പണം വെളിപ്പിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ലണ്ടനില്‍ അറസ്റ്റിലായ മുത്താഹിത ക്വാമി മൂവ്മെന്റ് നേതാവ് അല്‍ത്താഫ് ഹുസൈന് ജാമ്യം. ജൂലൈ ആദ്യ ആഴ്ച്ച വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്.
വടക്കു പടിഞ്ഞാറന്‍ ലണ്ടനിലെ താമസ സ്ഥലത്തു നിന്നു ചൊവ്വാഴ്ച അറസ്റ്റു ചെയ്ത ഹുസൈനെ പൊലീസ് മണിക്കൂറുകളോളം ചോദ്യം ചെയ്തിരുന്നു. തുടര്‍ന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഹുസൈനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.
കള്ളപ്പണം വെളുപ്പിക്കുന്നുണ്ടെന്ന സംശയത്തെ തുടര്‍ന്ന് 2012, 2013 വര്‍ഷങ്ങളില്‍ ഇയാളുടെ വീട്ടില്‍ ബ്രീട്ടീഷ് പൊലീസ് പരിശോധന നടത്തിയിരുന്നു. 1992ലാണ് അല്‍ത്താഫ് ഹുസൈന് പാകിസ്ഥാനില്‍ നിന്ന് പലായനം ചെയ്ത് ലണ്ടനിലെത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: