ഒട്ടാവ: കാനഡയില്‍ പട്ടാളവേഷത്തിലെത്തിയ അക്രമി നടത്തിയ വെടിവയ്പില്‍ മൂന്ന് പോലീസുക്കാര് കൊല്ലപ്പെട്ടു. ദ റോയല്‍ കനേഡിയന്‍ മൗണ്ടഡ് പൊലീസിലെ മൂന്ന് ഓഫീസര്‍മാരാണ് കൊല്ലപ്പെട്ടത്.
വെടിവയ്പ്പില്‍ രണ്ട് പൊലീസുകാര്‍ക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. കാനഡയിലെ ന്യൂ ബേണ്സ്വിക്കിലാണ് സംഭവം. ജസ്റ്റിന് ബോര്ക്വ എന്ന 24 കാരനാണ് അക്രമിയെന്ന് കരുതുന്നതായി അധികൃതര്‍ പറഞ്ഞു.
റാംബോ സിനിമാ സ്റ്റൈലില്‍ പട്ടാള വേഷം ധരിച്ചഅയാള് രണ്ട് തോക്കുകളുമായി നീങ്ങുന്ന ചിത്രങ്ങള്‍ ലഭിച്ചിട്ടുണ്ട്. മോണ്‍ക്ടണിലെ പ്രധാന തെരുവിലേക്ക് കടന്നുചെന്ന് അയാള്‍ അവിടെ നിറുത്തിയിട്ടിരുന്ന പൊലീസ് കാറിനു നേര്‍ക്ക് തുരുതുരാ വെടിവയ്ക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: