ഇസ്ലാമാബാദ്: നരേന്ദ്രമോദിയുടെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കാനെത്തിയ പാക്കിസ്ഥാന് പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ഒരു സ്കൂള്‍ കുട്ടിയെപ്പോലെയാണ് ഇന്ത്യ പരിചരിച്ചതെന്ന് മുന്‍ ക്രിക്കറ്റ്താരവും രാഷ്ടീയനേതാവുമായ ഇമ്രാന് ഖാന്റെ പരിഹാസം.
ഇന്ത്യയിലെ ഉരുക്ക് വ്യവസായിയെ കണ്ടതെന്തിനെന്ന് നവാസ് ഷെരീഫ് വ്യക്തമാക്കണമെന്നും പാക്കിസ്ഥാന് തെഹരിക് ഐ ഇന്‍സാഫ് ചെയര്മാന് കൂടിയായ ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. ദല്‍ഹിയിലെത്തി ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കളെ കാണാനും ബിസിനസുകാരനായ സജിന്‍ ജിന്റാലിന്റെ ചായസല്കാരത്തില് പങ്കെടുക്കാനും കാണിച്ച തിടുക്കം ഹുറിയത്ത് നേതാക്കളെ കാണാന്‍ നവാസ് ഷെരീഫ് കാണിച്ചില്ലെന്നും ഇമ്രാന് ഖാന് കുറ്റപ്പെടുത്തി.
കാശ്മീര്‍ വിഷയത്തില്‍ എന്തു ഫോര്‍മുലയാണ് ഇന്ത്യയിലെ പുതിയ പ്രധാനമന്ത്രി എടുത്തതെന്ന് വ്യക്തമാക്കണമെന്നും ഇമ്രാന് ഖാന് ആവശ്യപ്പെട്ടു. ഷെരീഫിന്റെ ഇന്ത്യാ സന്ദര്‍ശനത്തിനിടെ പാകിസ്ഥാന്റെ വിവിധ കോണില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയരുന്നതിനിടെയാണ് പുതിയ സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: