കാബുള്‍: അഫ്ഗാനിസ്ഥാനില്‍ മിനിബസിനെ ലക്ഷ്യമാക്കി നടത്തിയ ചാവേര്‍ സ്ഫോടനത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. നാലുപേര്‍ക്ക് പരിക്കേറ്റു. ബെഹ്സുദ് ജില്ലയിലെ തുര്‍ക്കിഷ് നിര്‍മാണ കമ്പനിയുടെ മിനിബസിനെ ലക്ഷ്യമാക്കിയാണ് ആക്രമണമുണ്ടായത്.
തുര്‍ക്കിഷ് കമ്പനിയിലെ ജീവനക്കാരുമായി രാവിലെ ഓഫീസിലേക്ക് പോകുന്ന വഴിയാണ് ബസിനു നേരെ ആക്രമണമുണ്ടായതെന്ന് കിഴക്കന്‍ നാംഘര്ഖാര് പ്രവിശ്യ ഗവര്‍ണര്‍ അറിയിച്ചു. അപകടത്തില്‍ മരിച്ചവര്‍ മൂന്നുപേരും കമ്പനിയിലെ എന്‍ജിനീയര്‍മാരാണ്.
ബൈക്കിലെത്തിയ ആക്രമിയാണ് ബോംബ് ആക്രമണം നടത്തിയത്. എന്നാല്‍ ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: